സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്: അധികാരമേറ്റാലുടന്‍ ആദ്യ നടപടി കുടിയേറ്റത്തിനെതിരെ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വൈറ്റ് ഹൗസിലെത്തുന്ന ആദ്യ ദിനം തന്നെ 200 എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടാന്‍ ഡൊണാള്‍ഡ് ട്രംപ്. സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞ ആദ്യ ദിവസം തന്നെ വിദേശികളുടെ മേല്‍ കടിഞ്ഞാണിടുമെന്ന് ട്രംപ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

അതിര്‍ത്തി സുരക്ഷ, ഊര്‍ജം, അമേരിക്കന്‍ കുടുംബങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കല്‍, ഫെഡറല്‍ ഗവണ്‍മെന്റിലുടനീളം ഡിഇഐ പ്രോഗ്രാമുകള്‍ അവസാനിപ്പിക്കല്‍ തുടങ്ങിയവയിലായിരിക്കും ആദ്യദിനം തന്നെ പ്രസിഡന്റ് നടപടിയെടുക്കുക.

നാളെ സൂര്യന്‍ അസ്തമിക്കുമ്ബോഴേക്കും നമ്മുടെ അതിര്‍ത്തികളിലേക്കുള്ള അധിനിവേശം നിലച്ചിരിക്കും എന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി വാഷിംഗ്ടണില്‍ നടത്തിയ റാലിയില്‍ ട്രംപ് പറഞ്ഞു. അനധികൃതമായി അതിര്‍ത്തി കടന്നെത്തിയ എല്ലാ ആളുകളും ഏതെങ്കിലും രൂപത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നാട്ടിലേക്ക് മടങ്ങിപ്പോകും എന്നും അദ്ദേഹം പറഞ്ഞു. ചരിത്രപരമായ വേഗതയില്‍ രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രായേല്‍ – ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത് എന്ന് അദ്ദേഹം അവകാശപ്പെട്ടു. വെള്ളിയാഴ്ച ലോസ് ആഞ്ചല്‍സിലെ അഗ്നിബാധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും എന്നും അദ്ദേഹം പറഞ്ഞു. ബൈഡന്‍ സര്‍ക്കാരിന്റെ നിരവധി നിയമങ്ങള്‍ ട്രംപ് ഭരണകൂടം പിന്‍വലിക്കും. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവ് പുറത്തിറക്കും.

ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്, വൈസ് പ്രസിഡന്റ് വാന്‍സ് എന്നിവരും റാലിയില്‍ ഉണ്ടായിരുന്നു. അതേസമയം അമേരിക്കന്‍ പരമാധികാരത്തിന്റെ സമ്ബൂര്‍ണമായ പുനഃസ്ഥാപനം ഉള്‍പ്പെടെ അമേരിക്കന്‍ ഗവണ്‍മെന്റിനെ അടിസ്ഥാനപരമായി നവീകരിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവുകളുടെയും പ്രവര്‍ത്തനങ്ങളുടെയും ചരിത്രപരമായ ഒരു പരമ്ബരയാണ് പ്രസിഡന്റ് പുറപ്പെടുവിക്കുന്നത് എന്ന് വൈറ്റ് ഹൗസ് ഉേദ്യാഗസ്ഥന്‍ പറഞ്ഞു.

ദേശീയ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുക, തെക്കന്‍ അതിര്‍ത്തി സുരക്ഷിതമാക്കാന്‍ യുഎസ് സൈന്യത്തോടും ആഭ്യന്തര സുരക്ഷാ വകുപ്പിനോടും നിര്‍ദേശിക്കുക, യുഎസില്‍ പ്രവര്‍ത്തിക്കുന്ന ക്രിമിനല്‍ സംഘങ്ങളെ തകര്‍ക്കാന്‍ മുന്‍ഗണന നല്‍കുക എന്നിവയും നിയുക്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ട്രംപിന്റെ ആദ്യ ദിവസത്തെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.

ക്രിമിനലുകളെ ഇല്ലാതാക്കാന്‍ എഫ്ബിഐ, ഐസിഇ, സിഇഎ, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കും. മെക്‌സിക്കോയില്‍ തുടരുക, ക്യാച്ച്‌ ആന്‍ഡ് റിലീസ് നയങ്ങള്‍ പുനഃസ്ഥാപിക്കുകയും അതിര്‍ത്തി മതില്‍ പണിയുന്നത് തുടരാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുകയും അനധികൃത വിദേശികളുടെ പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കയും ചെയ്യും.

ഹണ്ടര്‍ ബൈഡന്‍ ലാപ്ടോപ്പ് പ്രശ്നവുമായി ബന്ധപ്പെട്ട 51 ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ സുരക്ഷാ ക്ലിയറന്‍സുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും. ‘ഗള്‍ഫ് ഓഫ് അമേരിക്ക’ പോലെയുള്ള ചരിത്രപരമായ സ്ഥലങ്ങളുടെ പേര് മാറ്റുകയും ഫെഡറല്‍ ഗവണ്‍മെന്റിനുള്ളിലെ എല്ലാ വൈവിധ്യം, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ പ്രോഗ്രാമുകള്‍ അവസാനിപ്പിക്കുകയും ചെയ്യും എന്നുമാണ് റിപ്പോര്‍ട്ട്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും