ടെല്‍ അവീവ് : വെടിനിറുത്തലിന്റെ ഭാഗമായി ഹമാസ് ആദ്യം മോചിപ്പിച്ച ബന്ദികളെ റെഡ് ക്രോസ് സംഘം ഇസ്രയേല്‍ സൈന്യത്തിന് കൈമാറി, ഡോറോൻ സ്റ്റെൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരെയാണ് കൈമാറിയത്.
ഗാസ സ്ക്വയറിലെത്തി റെഡ്ക്രോസ് ഉദ്യോഗസ്ഥരാണ് യുവതികളെ ഏറ്റുവാങ്ങിയത്. തുടർന്ന് ഇവരെ ഇവരെ നെറ്റ്‌സരിം ഇടനാഴിയില്‍ വച്ച് റെഡ്ക്രോസ് സംഘം ഇസ്രയേല്‍ സൈന്യത്തിന് കൈമാറുകയായിരുന്നു. സൈന്യം ഹെലികോപ്ടറില്‍ ഇവരെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററിലെത്തിച്ച് മൂന്നുപേരെയും പരിശോധനകള്‍ക്ക് വിധേയരാക്കി.
ഇവർക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് റിപ്പോർട്ട്. ഇസ്രയേലില്‍ തടവിലുള്ള 90 പാലസ്കീൻകാരെയും ഇന്നു മോചിപ്പിക്കും. 2023 ഒക്ടോബർ 7ന് ഇസ്രയേല്‍ അതിർത്തി കടന്ന് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് 251 പേരെ ഹമാസ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്.




