ഉത്തര ഭാരതത്തിലെ ക്രൈസ്തവ മഹാസംഗമങ്ങളിൽ ഒന്നായ ഹാർവെസ്റ് ഫെസ്റ്റിവെൽ, മാർച്ച് 10-16 വരെ നടക്കും.

ഹാർവെസ്റ്റ് മിഷൻ ചർച്ചുകളും ഹാർവെസ്റ്റ് മിഷൻ കോളേജുമാണ് ഈ മഹാസംഗമത്തിന് ആതിഥ്യമേകുന്നത്. സിൽവർ ജൂബിലി സമ്മേളനമാണിത്. ഉത്തരപ്രദേശിലെ ഗ്രെയ്റ്റർ നോയിഡയിലുള്ള എച്ച്.എം.സി ക്യാമ്പസിലാണ് മീറ്റിംഗുകൾ നടക്കുന്നത്.

10-ാംതീയതി രാവിലെ 9 മണിക്ക് കോളേജ് പ്രിൻസിപ്പൽ റവ. ബിജു ജോണിന്റെ അധ്യക്ഷതയിൽ ഡയറക്ടർ റവ. ബാബു ജോൺ ഹാർവെസ്റ് ഫെസ്റ്റിവൽ 2025, ഉത്ഘാടനം ചെയ്യും. എച്ച്.എം സിയുടെ സിൽവർ ജുബലി ആഘോഷങ്ങളും ഇതോടൊപ്പം നടക്കുന്നതാണ്.

ഡോ.വി ടി എബ്രഹാം, ഡോ. ബാബു തോമസ്, പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ, റവ. പാപ്പി മത്തായി, പാസ്റ്റർ സി . ടി എബ്രഹാം, പാസ്റ്റർ പി എം ജോൺസൻ, പാസ്റ്റർ ജോൺ നൈനാൻ, റവ. ബാബു ജോൺ, റവ .ബിജു ജോൺ എന്നിവർ വിവിധ സെഷനുകളിൽ ദൈവവചനം ശ്രുശൂഷിക്കുന്നതാണ്.

ദിവസവും രാവിലെ 9 മണിമുതൽ 5 മണി വരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സഭാപരിപാലകർക്കുള്ള നേതൃത്വ സമ്മേളനം ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് 6 മണിമുതൽ 9 മണിവരെ പൊതുയോഗങ്ങളും നടക്കുന്നതാണ്. ഈ യോഗങ്ങളിൽ ആത്മനിറവുള്ള ദൈവദാസിദാസൻമാർ എച്ച്. എം .സി ഗായകസംഘത്തോടൊപ്പം ആരാധനക്ക് നേതൃത്വം നൽകും.

16-ാം തീയതി 10 മണിക്ക് സംയുക്തസഭായോഗം നടക്കുന്നതാണ്. ഉത്തരഭാരതത്തിലെ വിവിധസംസ്ഥാനങ്ങളിലുള്ള സഭാശ്രുശൂഷകൻമാരും വിശ്വാസികളും ഈ യോഗത്തിൽ പങ്കെടുക്കും. തിരുമേശ ശ്രുശ്രുഷയോടുകൂടെ ജൂബിലി സമ്മേളനം സമാപിക്കും. 16 ന് വൈകിട്ട് 4 മണിക്ക് എച്ച്.എം.സിയുടെ 23-ാമത് ബിരുദദാന ശ്രുശ്രുഷ നടക്കും. പ്രിൻസിപ്പൽ റവ. ബിജു ജോൺ നേതൃത്വം വഹിക്കുന്ന ഗ്രാഡ്വേഷനിൽ ഡയറക്ടർ റവ .ബാബു ജോൺ സാക്ഷ്യ പത്രം വിതരണം ചെയ്യും.

1999 – തിൽ ദൈവീകനിയോഗത്താൽ പാസ്റ്റർ ബാബു ജോൺ, ബിജു ജോൺ എന്നിവർ ചേർന്ന് ആരംഭിച്ച പ്രവർത്തനമാണ് ഹാർവെസ്റ് മിഷൻ മിനിസ്ട്രീസ്. മിക്ക സംസ്ഥാനങ്ങളിലും എച്ച്.എം. സി യുടെ സഭകളും പ്രേഷിത പ്രവർത്തകരും ഉണ്ട്. നൂറുകണക്കിന് യുവതീയുവാക്കൾ എച്ച്.എം.സിയിൽ പഠനം പൂർത്തീകരിച്ചു ഭാരതത്തിലും ലോകത്തിന്റെ വവിധ ഇടങ്ങളിലും പ്രേഷിതപ്രവർത്തങ്ങളിൽ വ്യാപൃതരാണ്. സ്തോത്ര പ്രാർത്ഥനകളും മറ്റ് വിവിധ പ്രോഗ്രാമുകളും ഈ യോഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ദീർഘവർഷങ്ങളായി സുവിശേഷവേലയിലായിരിക്കുന്ന ദൈവദാസൻമാരെയും എച്ച് .എം സിയിൽ മുൻകാലങ്ങളിൽ പഠിപ്പിച്ച അധ്യാപകരെയും ആദരിക്കുകയും ചെയ്യുന്നതാണ്.
ഈ യോഗങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഭക്ഷണവും താമസ സൗകര്യങ്ങളും നൽകുന്നതാണ്.
മീറ്റിംഗുകളുടെ സുഗമമായ നടത്തിപ്പിനായി റവ. ബിജു ജോണിന്റെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾക്ക് രൂപംനൽകിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി, റവ .ബിജു ജോൺ(9811373357), ബ്ലെസ്സൻ ജി. സാമുവേൽ (9891223442), അജിത് കുമാർ എസ്. എൽ. (7736035708), ജിൻസ്മോൻ ചാക്കോ (86521 54582)എന്നിവരുമായി ബന്ധപ്പെടുക.



