യുദ്ധമുഖത്ത് മനുഷ്യ തീരുമാനങ്ങള്‍ക്ക് പകരമാകാൻ എഐക്ക് കഴിയില്ല; ചൈനീസ് സൈനികര്‍ക്ക് മുന്നറിയിപ്പ്

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസിന് (എഐ) സ്വയം അവബോധം ഇല്ലെന്നും യുദ്ധക്കളത്തില്‍ മനുഷ്യൻ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് പകരം വയ്ക്കാൻ കൃത്രിമബുദ്ധിക്ക് കഴിയില്ലെന്നും ചൈനീസ് സൈനികർക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്.

എഐ എന്നത് ഗൈഡ് ചെയ്യുന്നതിനുള്ള ഒരു ഉപകരണംമാത്രമായിരിക്കണം. AI വികസിക്കുമ്ബോള്‍, അത് മനുഷ്യനാല്‍ നയിക്കപ്പെടുന്ന ഒരു ഉപകരണമായി നിലകൊള്ളണമെന്നും ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പത്രത്തില്‍ പുതുവത്സരത്തോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ വ്യക്തമാക്കി.

മനുഷ്യന്റെ പകരക്കാരൻ ആക്കുന്നതിന് പകരം കല്പനകളുടെയും തീരുമാനങ്ങളുടെയും ഫലപ്രാപ്തി കാര്യക്ഷമമാക്കുന്നതിന് എഐയെ ഉപയോഗപ്പെടുത്താം.

ഡാറ്റാ വിശകലനം, ആസൂത്രണം എന്നിവയിലൂടെ മനുഷ്യന്റെ കഴിവുകള്‍ വർദ്ധിപ്പിക്കാൻ എഐയെ ഉപയോഗിക്കാമെങ്കിലും മനുഷ്യ ഘടകത്തെ മാറ്റിസ്ഥാപിക്കാൻ ഇതിന് കഴിയില്ലെന്നും റിപ്പോർട്ടില്‍ പറയുന്നു.

യുദ്ധക്കളത്തില്‍ മനുഷ്യന്റെ സ്വയംഭരണവും സർഗ്ഗവൈഭവവും ഒഴിച്ചുകൂടാനാവാത്തതാണ്. മനുഷ്യ കമാൻഡർമാർക്ക് സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ പ്രതികരിക്കാനും ശത്രുക്കളുടെ ബലഹീനതകളെ മുതലെടുക്കാൻ കഴിയും. എന്നാല്‍ എഐ പ്രവർത്തിക്കുന്നത് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള കമ്ബ്യൂട്ടർ പ്രോഗ്രാമുകളുടെ അതിരുകള്‍ക്കുള്ളിലാണ്, അതിന്റെ പ്രതികരണങ്ങള്‍ പലപ്പോഴും യഥാർത്ഥ്യമാകണമെന്നില്ലെന്നും ചൈനീസ് സൈന്യം വ്യക്തമാക്കി.

കമാൻഡർമാർ വികസിപ്പിച്ചെടുത്ത തന്ത്രങ്ങള്‍ നടപ്പിലാക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കാം. എന്നാല്‍ നടപ്പിലാക്കുന്നത് മനുഷ്യന്റെ മേല്‍നോട്ടത്തില്‍തന്നെ ആയിരിക്കണം. ഇത്തരത്തില്‍ ‘മനുഷ്യന്റെ ആസൂത്രണം എഐ നടപ്പിലാക്കുക’യും ചെയ്യുന്ന മാതൃകയാണ് പീപ്പിള്‍ ലിബറേഷൻ ആർമിയുടെ താത്പര്യമെന്നും റിപ്പോർട്ടില്‍ പറയുന്നു.

സാഹചര്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ പദ്ധതികള്‍ മാറ്റാൻ കഴിയുന്ന മനുഷ്യ കമാൻഡർമാരില്‍ നിന്ന് വ്യത്യസ്തമായി സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിഫലിപ്പിക്കാനോ തീരുമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ ഉള്ള കഴിവില്ലായ്മയാണ് സാങ്കേതികവിദ്യയുടെ മറ്റൊരു ദൗർബല്യമെന്ന് ലേഖനം പറഞ്ഞു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും