ഇന്ത്യ പെന്തക്കോസ്തു ദൈവസഭ മഹാരാഷ്ട്ര സ്റ്റേറ്റ്, താനെ ഡിസ്ട്രിക്ട് 28-ാം വാര്‍ഷിക കണ്വെന്ഷന് ജനുവരി 3, 4, 5 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ കല്യാണ്‍ വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപമുള്ള ശ്രീദാമോദരാചാര്യ ഹാളില്‍ വെച്ച് നടത്തപ്പെടുന്നു.
ഐപിസി താനെ ഡിസ്ട്രിക്ട് പ്രസിഡണ്ട് പാസ്റ്റര്‍ കെ.എം.വര്‍ഗീസ് ഉത്ഘാടനം ചെയ്യുന്ന ഈ യോഗങ്ങളില്‍ റവ. ഡോ. ബിജു ചക്കോ (Principal, New Theological College, Dehradun) മുഖ്യപ്രാസംഗികന്‍ ആയിരിക്കും.
വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.30 മുതല്‍ 9 മണി വരെയാണ് രാത്രി യോഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 1 വരെ കല്യാണ്‍ ഐപിസി എബനേസര്‍ ഹാളില്‍ വച്ച് ബൈബിള്‍ സ്റ്റഡി ഉണ്ടായിരിക്കും.
ഞായറാഴ്ച രാവിലെ 9.30 മുതല്‍ താനെ ഡിസ്ട്രിക്ടിലെ 30ല്‍ പരം പ്രാദേശിക സഭകള്‍ പങ്കെടുക്കുന്ന സംയുക്ത ആരാധനയും നടക്കും. ഐപിസി താനെ ഡിസ്ട്രിക്ട് ഗായക സംഘം സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
പാസ്റ്റര്‍ സാംകുട്ടി ഏബ്രഹാം ഡിസ്ട്രിക്ട് സെക്രട്ടറിയായും, വര്‍ഗീസ് മാത്യു ഡിസ്ട്രിക്ട് ട്രഷറര്‍ ആയും സേവനം അനുഷ്ഠിക്കുന്നു.




