കോഴിക്കോട്: കരിപ്പുർ വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിങ് നടത്തി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം എർജൻസി ലാൻഡിങ് നടത്തിയത്.
ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്.
ഹൈഡ്രോളിക് പ്രശ്നം കാരണം ലാൻഡിങ് ഗിയർ വർക്ക് ചെയ്യാത്തതിനാലാണ് എമജൻസി ലാൻഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ.എക്സ് 344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് തകരാർ കണ്ടത്. ഹൈഡ്രോളിക് തകരാർ ശ്രദ്ധയില്‍പ്പെട്ട ഉടനെ പൈലറ്റ് വിമാനത്താവളത്തിലേക്ക് വിവരം കൈമാറി. തുടർന്ന് എമർജെൻസി അലർട്ട് പുറപ്പെടുവിച്ചു.
ഇതിനിടെ അടിയന്തര ലാൻഡിങ്ങിന് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആംബുലൻസും ഫയർഫോഴ്സും ഉള്‍പ്പെടെ തയ്യാറാക്കി നിർത്തിയിരുന്നു.




