യുഎസിൽ ആൾക്കൂട്ടത്തിലേക്ക് വാഹനമിടിച്ച് കയറ്റി 10 മരണം; 30 പേർക്ക് പരിക്കേറ്റു

ന്യൂഡൽഹി : പുതുവത്സര ദിനത്തിൽ അതിരാവിലെ യു എസിൽ ജനക്കൂട്ടത്തിലേക്ക് കാർ പാഞ്ഞുകയറി 10 പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.

ന്യൂ ഓർലിയൻസിലെ വിനോദ സഞ്ചാര മേഖലയായ ബേർബൺ തെരുവിലാണ് സംഭവം.
തിരക്കേറിയ നെറ്റ് ലെെഫിറ്റ് പ്രദേശമായ ബർബൺ സ്ട്രീറ്റിൻ്റെയും ഐബർവില്ലയുടെയും ജംഗ്ഷനിൽ വച്ച് പുലർച്ചെ 3.15 ഓടെയാണ് സംഭവം.

ട്രക്ക്അതിവേഗത്തിൽ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയും ഡ്രൈവർ പുറത്തിറങ്ങി ആയുധം ഉപയോഗിച്ച് വെടിയുതിർക്കുകയും ചെയ്തുവെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രകാരം പോലീസ് അക്രമകാരിയെന്ന് സംശയിക്കുന്നയാളുമായി വെടിവയ്പ്പ് ഉണ്ടായി.
വെടിവെപ്പിലും വാഹനം ഇടിച്ച് പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റി.

പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഒരു കൂട്ടം ആളുകളിലേക്ക് ഒരു കാർ ഇടിച്ച് കയറി എന്നാണ്. പരിക്കുകളും മരണവും സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മരണപ്പെട്ടവരുടെ കൃത്യമായ കണക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലായെന്ന് ന്യൂ ഓർലിയൻസ് പോലീസ് ഡിപ്പാർട്ട്‌മെൻ്റ് (എൻഒപിഡി) വക്താവിനെ ഉദ്ധരിച്ച് മെട്രോ പറഞ്ഞു.

അന്വേഷണം നടക്കുന്നതിനാൽ മരിച്ചവരുടെ കൃത്യമായ എണ്ണം വ്യക്തമല്ല.
അടിയന്തര സാഹചര്യം നിലനിൽക്കുന്നതിനാലുംഈപ്രദേശത്തുകൂടിയുള്ള യാത്ര തൽക്കാലം ഒഴിവാക്കണമെന്ന് പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.
———

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു