ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് നേതൃത്വം നല്‍കിയ ഉന്നത ഹമാസ് കമാന്‍ഡര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍

ഗാസ: 2023 ഒക്ടോബര്‍ 7-ന് നടന്ന ഭീകരാക്രമണത്തിനിടെ യഹൂദ സെറ്റില്‍മെന്റിന് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നല്‍കിയ ഹമാസ് കമാന്‍ഡര്‍ അബ്ദുല്‍ ഹാദി സബാഹിനെ ഇസ്രായേല്‍ സൈന്യം വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.

ഖാന്‍ യൂനിസിലെ ഹമാസിന്റെ എലൈറ്റ് നുഖ്ബ സേനയുടെ കമാന്‍ഡറാണ് ഇയാള്‍. അടുത്തിടെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യവും ഷിന്‍ ബെറ്റും പറയുന്നു

ഇസ്രയേലിലെ കിബ്ബട്‌സ് നിര്‍ ഓസില്‍ നടന്ന ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത് ഇയാളാണ്.

ഈ സമയത്ത് ഭീകരര്‍ ഡസന്‍ കണക്കിന് ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു.

ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ. മാത്യു സംസാരിക്കുന്നു