തിരുവനന്തപുരം: ഇടതുപക്ഷത്തെ വാക്കുകൊണ്ടോ നോക്കു കൊണ്ടോ ഒരിക്കലും പോറലേല്പിക്കാത്ത സാംസ്കാരിക നായകനായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സാംസ്കാരിക വകുപ്പിൻ്റെ എം.ടി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനെ ഇകഴ്ത്തിക്കാട്ടുന്ന പ്രൊപ്പഗാൻഡാ സിനിമകൾക്കിടയിൽ എം.ടിയുടെ നിർമ്മാല്യം, ഓളവും തീരവും തുടങ്ങിയ സിനിമകൾ വേറിട്ടുനിൽക്കുന്നു. മലയാള ഭാഷ നിലനിൽക്കുന്നിടത്തോളം എം.ടി സ്മരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായിരുന്നു.മന്ത്രി ജി.ആർ അനിൽ, എൻ.എസ്. മാധവൻ, ഷാജി. എൻ കരുൺ, കെ.ജയകുമാർ, ചീഫ് സെക്രട്ടറി ശാരദാ മുരളിധരൻ, വി.മധുസൂദനൻ നായർ, പ്രേം കുമാർ, മുരുകൻ കാട്ടാക്കട തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.



