വാഷിങ്ടണ്‍: യു.എസില വിമാനദുരന്തം ഒഴിവായത് തലനാരിക്ക്. വാഷിങ്ടണിലെ ഗോൻസാഗ യൂനിവേഴ്സിറ്റി ബാസ്കറ്റ്ബോള്‍ ടീമുമായി പറന്നുയർന്ന പ്രൈവറ്റ് ജെറ്റാണ് മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാൻ പോയത്.
എയർ ട്രാഫിക് കണ്‍ട്രോളറുടെ ഫലപ്രദമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.
മറ്റൊരു വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്ബോള്‍ പ്രൈവറ്റ് ജെറ്റ് റണ്‍വേയിലേക്ക് നീങ്ങുകയായിരുന്നു. ദുരന്തം മുന്നില്‍കണ്ട എയർ ട്രാഫിക് കണ്‍ട്രോളിലെ ജീവനക്കാർ ഉടൻ ഇക്കാര്യത്തില്‍ ഇടപെടുകയായിരുന്നു. ഫെഡറല്‍ എവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലൈം എയർ ഫ്ലൈറ്റ് 563ആണ് റണ്‍വേ മുറിച്ചു കടക്കാൻ ഒരുങ്ങിയത്. ഇതിനിടെ മറ്റൊരു വിമാനം ടേക്ക് ഓഫ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ എയർ ട്രാഫിക് കണ്‍ട്രോളർ ഫ്ലൈറ്റ് 563ന്റെ പൈലറ്റിനോട് വിമാനം നിർത്താൻ ആവശ്യപ്പെട്ടതോടെ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.
ഫ്ലൈറ്റ് സ്പോട്ടിങ് ലൈവ്സ്ട്രീം വെബ്സൈറ്റില്‍ എയർ ട്രാഫിക് കണ്‍ട്രോളറുടെ ഓഡിയോ ഉള്‍പ്പടെ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ യൂനിവേഴ്സിറ്റിയും പ്രതികരിച്ചിട്ടുണ്ട്. ഞങ്ങളുടെ ടീമംഗങ്ങള്‍ സഞ്ചരിച്ച വിമാനം റണ്‍വേയിലേക്ക് നീങ്ങുമ്ബോള്‍ അപകടസാധ്യതയുണ്ടായതായി യൂനിവേഴ്സിറ്റി അധികൃതർ അറിയിച്ചു. സംഭവം അപകടരഹിതമായി കലാശിച്ചതില്‍ സന്തോഷമുണ്ടെന്നും യൂനിവേഴ്സിറ്റി വ്യക്തമാക്കി.



