മനുഷ്യത്വം എന്നത് ഒരുവാക്കായി മാത്രം മാറാതിരിക്കട്ടെ..!

ചന്തയില്‍ വയസ്സായ ഒരാള്‍ മുട്ടകള്‍ വില്‍ക്കുകയാണ്. കാറില്‍ ഒരു സ്ത്രീ വന്ന് ചോദിച്ചു. മുട്ടയ്ക്ക് എന്താണ് വില?

അയാള്‍ പറഞ്ഞു: ഒരെണ്ണം 5 രൂപ. അപ്പോള്‍ അവള്‍ പറഞ്ഞു: എനിക്ക് 25 രൂപയ്ക്ക് 6 മുട്ടകള്‍ വേണം. അല്ലെങ്കില്‍ ഞാന്‍ വാങ്ങുകയില്ല.

അപ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെടുന്ന വിലയ്ക്ക് ഞാനിത് നല്‍കാം. കാരണം ഞാന്‍ ഇന്ന് ഒരു മുട്ട പോലും വിറ്റിട്ടില്ല. അതിജീവിക്കാന്‍ എനിക്കിത് ആവശ്യമാണ്.

പറഞ്ഞ വിലക്ക് മുട്ടകള്‍ വാങ്ങി വിജയശ്രീലാളിതയായ പോലെ അവര്‍ കാറില്‍ കയറി പോയി. അന്ന് വൈകുന്നേരം അവര്‍ വിലകൂടിയ ഹോട്ടലില്‍ കയറുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.

800 രൂപ വന്ന ബില്ലിന് 200 രൂപ ടിപ്പ് കൂടി വെച്ചിട്ടാണ് അവര്‍ അവിടെ നിന്നും ഇറങ്ങിയത്. ആ ഹോട്ടലുടമയ്ക്ക് അതൊരു സാധാരണ സംഭവമായിരുന്നിരിക്കാം. പക്ഷേ, മുട്ടവില്‍ക്കുന്നയാളോട് കാണിച്ചത് ഒരു അനീതിയായിരുന്നു.

ദാരിദ്ര്യമുളളവരില്‍ നിന്ന് വാങ്ങുമ്പോള്‍ പലരും തന്റെ അധികാരം അവിടെ പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍ നമ്മുടെ ഔദാര്യം ഒട്ടും ആവശ്യമില്ലാത്തവരോട് നാം ഉദാരമനസ്‌കത കാണിക്കുകയും ചെയ്യുന്നു.

സത്യത്തില്‍ മനുഷ്യത്വവത്കരണശ്രമങ്ങള്‍ നടക്കേണ്ടത് നമ്മുടെ ഉള്ളിലാണ്.. അന്നന്നത്തെ ജീവിതവൃത്തിക്ക് വേണ്ടി കഷ്ടപ്പെടുന്നവരുടെ അടുത്തുനിന്നും വിലപേശാതെ സാധനങ്ങള്‍ വാങ്ങണം.

ആ കഷ്ടപ്പാടുകള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കുറച്ച് ഉയര്‍ന്ന വില നല്‍കി സാധനങ്ങള്‍ വാങ്ങുന്നതില്‍ ഒരു തെറ്റുമില്ല.. കാരണം, അത് മാന്യതയില്‍ പൊതിഞ്ഞ ദാനമാണ്..

മനുഷ്യത്വം എന്നത് ഒരുവാക്കായി മാത്രം മാറാതിരിക്കട്ടെ

– ശുഭദിനം.