വിമർശിച്ചുകൊണ്ട് തനിക്കെതിരേ സി.പി.എം. നേതാവ് പി. ജയരാജൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന് മറുകുറിപ്പും ഗുരുതര ആരോപണങ്ങളുമായി മനു തോമസ്.
ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്നും പാർട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും ഇനി മറച്ചുവെക്കാനില്ലെന്നും മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതര ആരോപണങ്ങളോടെയാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പാർട്ടിയെ കൊത്തിവലിക്കാൻ മാധ്യമങ്ങളിലൂടെ അവസരം ഒരുക്കിയത് പി. ജയരാജനാണ്. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ സൃഷ്ടിച്ചു. പാർട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ജയരാജൻ ശ്രമിച്ചുവെന്നും മനുതോമസ് ഫേസ്ബുക്കില്‍ ആരോപിച്ചു.
മനു തോമസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പി.ജയരാജൻ,
താങ്കള്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കള്‍ ചെയ്യുന്നത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിലാക്കിയ ആളാണ് താങ്കള്‍. ഓർമ്മയുണ്ടാകുമല്ലോ പലതും. താങ്കളുടെ ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്. താങ്കള്‍ സ്വന്തം ഫാൻസുകാർക്ക് വേണ്ട കണ്ടന്റ് പാർട്ടിയുടെതെന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട് എന്തായാലും നമുക്കൊരു സംവാദം തുടങ്ങാം.
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ ‘കോപ്പി’കച്ചവടങ്ങളും എല്ലാം നമുക്ക് പറയാം. ഈയടുത്ത് പാർട്ടിയില്‍ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം എല്ലാം ജനങ്ങള്‍ അറിയട്ടെ. പാർട്ടിക്കറിയാത്ത ജനങ്ങള്‍ക്കറിയാത്ത ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല. താങ്കള്‍ക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കില്‍ പറഞ്ഞോ. പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം- മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.




