ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എം.എൽ.എക്ക് ഗുരുതര പരിക്ക്

കൊച്ചി: ഗാലറിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎ -ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റെത്.

ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ഒരു നില കെട്ടിടത്തിൻെറ ഉയരത്തിൽ നിന്നും താഴെയ്ക്ക് പതിച്ച എം എൽ എ താഴെ കല്ല് പാകിയ തറയിൽ മുഖമടിച്ച് വീണതോടെ ദേഹ മാസകലം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു.തലയ്ക്ക് ഗുരുതരിക്കുണ്ടെന്നാണ് പ്രഥമിക വിലയിരുത്തൽ.

ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന മെഗാ നൃത്ത പരുപാടിയിൽ അതിഥിയായിട്ടാണ് എം എൽ എ എത്തിയത്. പരു പാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.
വിദേശത്തു നിന്നുള്ള കലാകാരന്മാരും പരുപാടിയിൽ പങ്കെടുക്കുന്നുണ്ട്.

മുഖം കുത്തിയാണ് ഉമാ തോമസ് എംഎൽഎ വീണത്. മൂക്കിൽ നിന്നും വായിൽ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു.

വീഴ്ചയിൽ ഉമാ തോമസ് എംഎൽഎ യെ റെനിമെഡിസിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
ഉമാ തോമസിന് തീവ്ര പരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാർ പരിശോധിച്ച് വരുന്നു. ഉമാ തോമസിന് ഇപ്പോൾ ബോധം തിരിച്ച് കിട്ടിയതായാണ് ആശുപത്രിയിൽ നിന്നുള്ള വിവരം.

അതേസമയം, നൃത്തപരിപാടി ആരംഭിച്ചിട്ടുണ്ട്.
——