സിയോള്‍: ദക്ഷിണ കൊറിയയില്‍ വിമാനം തകര്‍ന്ന് 179 പേര്‍ മരിച്ചതായി നിഗമനം. 181 പേരുമായി പറന്ന ജെജു എയര്‍ വിമാനം ഞായറാഴ്ച ദക്ഷിണ കൊറിയയിലെ മുവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരൊഴികെ മറ്റെല്ലാവരും അപകടത്തില്‍ മരിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തായ്ലന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട ബോയിംഗ് 737-800 ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 9:07 ന് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കോണ്‍ക്രീറ്റ് വേലിയില്‍ ഇടിച്ച് തീപിടിക്കുകയായിരുന്നു
‘വിമാനത്തില്‍ 175 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തു, 173 യാത്രക്കാര്‍ ദക്ഷിണ കൊറിയക്കാരും രണ്ട് പേര്‍ തായ് പൗരന്മാരുമാണ്.
രക്ഷപ്പെട്ട രണ്ടുപേരായ ഒരു യാത്രക്കാരനെയും ഒരു ക്രൂ അംഗത്തെയും എമര്‍ജന്‍സി റെസ്പോണ്ടര്‍മാര്‍ രക്ഷപ്പെടുത്തി. കൂടുതല്‍ തിരച്ചില്‍ തുടരുകയാണ്.



