ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗം വി.ജി. രാജുവും ഭാര്യ റീനയും വാഹനാപകടത്തെത്തുടർന്ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു

ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗവും (ലീഗൽ അഫയേഴ്സ്) മുട്ടുമൺ സഭാംഗവുമായ വി.ജി. രാജുവും ഭാര്യ റീനയും വാഹനാപകടത്തെത്തുടർന്ന് നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഇന്നലെ വൈകിട്ട് ഒരു കോട്ടേജ് മീറ്റിംഗിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന മകൾ പരിക്കുകളോടെയും കൊച്ചുമകൾ ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളജ് ICU -ൽ അഡ്മിറ്റാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.