ഐ.പി.സി നേര്യമംഗലം സെന്റർ – സംയുക്ത വി.ബി.എസ്: എപ്രിൽ 13 മുതൽ 16 വരെ: പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മൊറിയൽ ഓഡിറ്റോറിയത്തിൽ

പൈങ്ങോട്ടൂർ – ഐ.പി.സി നേര്യമംഗലം സെന്റർ സണ്ടേസ്കൂളിന്റെ ആഭിമുഖ്യത്തിൽ എപ്രിൽ 13 മുതൽ 16 വരെ സംയുക്ത വി ബി.എസ്. കുര്യാക്കോസ് മൊമ്മോറിയൽ ഓഡിറ്റോറിയത്തിൽ വെച്ച് എപ്രിൽ 13 ന് രാവിലെ സെന്റർ പാസ്റ്റർ: സണ്ണി മാത്യൂ ഉദ്ഘാടനം ചെയ്യുന്നു.

സെന്റർ സണ്ടേസ്കൂൾ സൂപ്രണ്ട്‌ പാസ്റ്റർ: സിബി മാത്യൂ അദ്ധ്യക്ഷത വഹിക്കും: പ്രായം അടിസ്ഥാനത്തിൽ 5 ഗ്രൂപ്പുകളായി തിരിച്ച് ക്ലാസ്സുകൾ നടത്തപ്പെടും. കഥകൾ, കളറിംഗ് , പാട്ടുകൾ, ക്രാഫ്റ്റ് വർക്കുകൾ എന്നീവ വി.ബി.എസിന്റെ പ്രത്യേകതകൾ ആയിരിക്കും. സെന്ററിലുള്ള 20 സഭകളിൽ നിന്നും ഇതര പെന്തെകോസ്തു സഭകൾ, ഇതര വിഭാഗത്തിലുള്ളവർ ഉൾപ്പെടെ 500 ൽ പരം വിദ്യാത്ഥികളെ സംഘാടകർ പ്രതിക്ഷിക്കുന്നു.

കഴിഞ്ഞ വർഷം 350 ൽ പരം വിദ്യാത്ഥികൾ പങ്കെടുത്തിരുന്നു. സെന്ററിലെയും ഇതര സഭകളിലെയും ദൈവദാസൻ ന്മാർ, സണ്ടേസ്കൂൾ അദ്ധ്യാപകർ,സാമൂഹ്യ പ്രവർത്തകർ എന്നിവർ വി.ബി.എസിന്റെ ഭാഗമാകും. എക്സൽ മിനിസ്ട്രിയുടെ ഭാഗമായ പാഠ്യപദ്ധതികളാണ് പഠിപ്പിക്കുന്നത്. തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ മുടക്കം കൂടാതെ പങ്കെടുക്കുന്ന വിദ്യാത്ഥികൾക്ക് സൗജന്യമായി ബാഗുകൾ വിതരണം ചെയ്യുന്നതാണ്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നടത്തപ്പെടുന്ന സമാപന സമ്മേളനത്തിൽ സെന്റർ എക്സിക്യൂട്ടിവുകൾ, കൗൺസിൽ അംഗങ്ങൾ, ഇതരസഭാ നേതാക്കൻ ന്മാർ, സാമൂഹ്യ പ്രവർത്തകർ , വിശ്വാസ സമൂഹം എന്നിവർ പങ്കെടുക്കും: വി.ബി.എസിന്റെ വിപുലമായ ക്രമീകരണത്തിനായി പാസ്റ്റർ: സണ്ണി മാത്യൂ (രക്ഷാധികാരി) സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ: വത്സൻ പീറ്റർ, സെന്റർ സെക്രട്ടറി: പാസ്റ്റർ: സാജൻ വർഗ്ഗീസ്, സെന്റർ ട്രഷറാർ: ബ്രദർ: ജോബി എബ്രഹാം, ജോയിന്റ് സെക്രട്ടറി: ബ്രദർ: വിൽസൺ പീറ്റർ, പാസ്റ്റർ: സിബി മാത്യു ( S.S. സുപ്രണ്ട്) പാസ്റ്റർ: സുനിൽ ടി ശാമുവേൽ (S.S. സെക്രട്ടറി) പാസ്റ്റർ: ഷാജി ജോസഫ് , സിസ്റ്റേഴ്സ് : ജാസ്മിൻ സണ്ണി, ബിനാ മോൾ ഫ്രി ജോ എന്നീവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിച്ചു വരുന്നു.

— മീഡിയ – അഡ്വ: ജോൺസൺ പള്ളിക്കുന്നേൽ