കേരളത്തില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ ഫലം

കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം പിടിക്കുമെന്ന് ലോക്‌പോള്‍ പുറത്തുവിട്ട അവസാനഘട്ട സര്‍വ്വേ ഫലം പ്രവചിക്കുന്നു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

യുഡിഎഫ് 77 മുതല്‍ 81 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് പ്രവചനം. മുന്നണിക്ക് 42-44% വോട്ട് വിഹിതവും സര്‍വ്വേ പ്രവചിക്കുന്നു.

നിലവിലെ ഭരണകക്ഷിയായ എല്‍ഡിഎഫ് 58 മുതല്‍ 62 വരെ സീറ്റുകളിലേക്ക് ചുരുങ്ങാന്‍ സാധ്യതയുണ്ട്. 39-41% വോട്ടുകളാണ് ഇടതുമുന്നണിക്ക് പ്രവചിക്കപ്പെടുന്നത്.

എന്‍ഡിഎ 1 മുതല്‍ 2 വരെ സീറ്റുകള്‍ നേടുമെന്നും വോട്ട് വിഹിതം 14-16% ആയി ഉയരുമെന്നും സര്‍വ്വേ വ്യക്തമാക്കുന്നു. മറ്റുള്ളവര്‍ക്ക് സീറ്റുകളൊന്നും ലഭിക്കാന്‍ സാധ്യതയില്ല (0 സീറ്റ്, 2-3% വോട്ട്).

മാര്‍ച്ച്‌ 14 മുതല്‍ 31 വരെ 36,400 പേരില്‍ നടത്തിയ സാമ്പിള്‍ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഈ പ്രവചനം.