സിംഗപ്പൂർ കൺവെൻഷൻ ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ഏപ്രിൽ 3 വെള്ളി മുതൽ 5 ഞായർ വരെ വൈകിട്ട് 4 മണി മുതൽ 7 മണിവരെ 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള ഇമ്മാനുവേൽ അസംബ്ലി ഓഫ് ഗോഡ് ചർച്ച് ഹാളിൽ നടത്തപ്പെടും.

പാസ്റ്റർ കെ ജെ തോമസ് വചനപ്രഭാഷണം നടത്തുന്ന ഈ യോഗങ്ങളിൽ പാസ്റ്റർ സാമുവേൽ വിൽസൺ സംഗീത ശുശ്രൂഷ നയിക്കും.
പാസ്റ്റർ ചാക്കോ ദേവസ്സി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് :-

പാസ്റ്റർ ചാക്കോ ദേവസ്സി
+65 81574791

ബ്രദർ ടൈറ്റസ് കുര്യാക്കോസ്
+65 84686439

വാർത്ത:ബ്ലെസ്സൻ ജോർജ്