രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി, മരണം ഡല്‍ഹി എയിംസില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാമരണത്തിന് അനുമതി ലഭിച്ച ഹരീഷ് റാണ ഒടുവില്‍ വിടവാങ്ങി. ഡല്‍ഹി എയിംസില്‍ ഹരീഷ് റാണയുടെ (32) മരണം സംഭവിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 13 വർഷമായി കോമയില്‍ തുടരുന്ന ഹരീഷ് റാണയ്ക്ക് ദയാവധത്തിന് മാർച്ച്‌ 11ന് സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതോടെ വൈദ്യസഹായങ്ങള്‍ നീക്കം ചെയ്തിരുന്നു. തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റാണ ലൈഫ് സപ്പോർട്ടിന്റെ സഹായത്തോടെയായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്.

വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞ 13 വർഷമായി ഹരീഷ് റാണ കോമയില്‍ തുടരുകയായിരുന്നു. കുടുംബത്തിൻ്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി ദയാവധത്തിന് അനുമതി നല്‍കിയതോടെ ജീവൻരക്ഷാ ഉപകരണങ്ങള്‍ ആശുപത്രി അധികൃതർ നീക്കിയതോടെയാണ് മരണം സംഭവിച്ചത്. സുപ്രീം കോടതി ജസ്റ്റിസുമാരായ ജെബി പർദിവാലയും കെവി വിശ്വനാഥനും അടങ്ങുന്ന ബെഞ്ച് ആണ് ചരിത്രപരമായ വിധി പുറപ്പെടുവിച്ചത്.