കോന്നിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനില്‍ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്നൊരാള്‍ ചോദ്യം ഉന്നയിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി മറുപടി നല്‍കിയ രീതി ശ്രദ്ധേയമായി.
ചോദ്യം പറയാമെന്ന സൂചന ലഭിച്ച ഉടൻ തന്നെ, “അത് വീട്ടില്‍ പോയി ചോദിച്ചാല്‍ മതി” എന്ന് അദ്ദേഹം മൈക്കിലൂടെ പ്രതികരിച്ച് പ്രസംഗം തുടരുകയായിരുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
ഈ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി ചർച്ചയാകുകയാണ്. തെരഞ്ഞെടുപ്പ് കാലയളവില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദമാകുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനുമുമ്പ് അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയായ ജി. സുധാകരന്റെ നിലപാടിനെ അദ്ദേഹം വിമർശിച്ചിരുന്നു. അതിന് പിന്നാലെ ജി. സുധാകരൻ മുഖ്യമന്ത്രിക്കെതിരെ ശക്തമായ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു.



