എരുമേലി യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പ് പ്രഥമ കൺവൻഷൻ

എരുമേലി: എരുമേലി യുണൈറ്റഡ് പെന്തെക്കോസ്ത് ഫെലോഷിപ്പിന്റെ
ആഭിമുഖ്യത്തിൽ 2026 മാർച്ച് 27 മുതൽ 29 വരെ മൂന്ന് ദിവസങ്ങളിലായി കൺവൻഷൻ സംഘടിപ്പിക്കുന്നു.

എരുമേലിയിലെ ചെമ്പകത്തുകൽ ഗ്രൗണ്ടിൽ ദിവസവും വൈകിട്ട് 6.00 മുതൽ 9.00 വരെ യോഗങ്ങൾ നടക്കും. എരുമേലി യു പി എഫ് പ്രസിഡന്റ് പാസ്റ്റർ സാജു മാത്യു പ്രസ്തുത യോഗങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുന്നതായിരിക്കും.

യോഗങ്ങളിൽ മുഖ്യ സന്ദേശം നൽകുന്നത്: പാസ്റ്റർ സുഭാഷ്  കുമരകം, പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോയി പാറയ്ക്കൽ പെരുമ്പാവൂർ.

സംഗീത ശുശ്രൂഷ: X Salt Music Team, അടൂർ നിർവഹിക്കും. ആത്മീയ ഉണർവിന്റെ മൂന്ന് ദിനങ്ങളിലേക്ക് ഹൃദയം  നിറഞ്ഞ് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.