ഡൽഹി -ഗ്രെറ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവൽ -2026 നാളെ സമാപിക്കും

ഒരാഴ്ചയായി നടന്നു വരുന്ന ഡൽഹി -ഗ്രേയ്റ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവൽ നാളെ സമാപിക്കും. സഭായോഗത്തിലും കർതൃമേശയിലും 1500 പേർ പങ്കെടുക്കും. നാളെ രാവിലെ നടക്കുന്ന ആരാധനയ്ക്ക് റവ. ബാബു ജോൺ, ഡോ.ബിജു ജോൺ എന്നിവർ നേതൃത്വം നൽകും. അനിൽ കൊടിത്തോട്ടം, ഡോ. റോജി ടി. ജോർജ് എന്നിവർ പ്രസംഗിക്കും.

ഡോ. ബിജു ജോൺ, ഡോ. റോജി ടി. ജോർജ്

വടക്കേ ഇന്ത്യയിൽ നിന്നുള്ള വിവിധ ഭാഷകൾ സംസാരിക്കുന്ന വ്യത്യസ്ഥ സംസ്കാരം പേറുന്നവരാണ് ഈ യോഗങ്ങളിലെല്ലാം പങ്കെടുക്കുന്നത്. ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലാണ് പാട്ടും പ്രസംഗങ്ങളുമെല്ലാം.

ഉച്ചകഴിഞ്ഞ് ബിരുദദാന സമ്മേളനം നടക്കും. ഈ വർഷം പഠനം പൂർത്തിയാക്കി വയലിലേക്ക് പോകുന്നവർക്ക് റവ. ബാബു ജോൺ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. നോർത്ത് ഈസ്റ്റ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളുടെ വർണ്ണാഭമായ വിവിധ സംഗീത പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.