യു.പി.എഫ് – യു.എ.ഇയുടെ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14-ന് ഷാർജയിൽ

സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി.എഫ് – യു.എ.ഇ ആഭിമുഖ്യത്തിൽ സ്കൂൾ ബുക്ക് എക്സ്ചേഞ്ച് മേള മാർച്ച് 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഷാർജയിൽ വാർഷിപ് സെന്ററിൽ നടക്കും.

സ്കൂൾ കുട്ടികളുടെ പഴയ പാഠപുസ്തകങ്ങൾ, ഗൈഡുകകൾ, മറ്റു വിവിധ കോഴ്‌സുകളുടെ ഉപയോഗിച്ച പുസ്തകങ്ങൾ ഈ മേളയിൽ കൂടി സൗജന്യമായി കൈമാറാം. ഡിസി ബുക്സിന്റെ ‘ നേതൃത്വത്തിൽ പുതിയ പുസ്തകങ്ങൾ വിലക്കിഴിവിൽ വില്പനയും നടക്കും. പാരന്റിംഗ് എന്ന വിഷയത്തിൽ ചർച്ചകൾ, വിവിധ മേഖലകളിലെ വിദഗ്ധർ നടത്തുന്ന കരിയർ ബോധവത്കരണം, ‘ സിപിആർ മെഡിക്കൽ പരിശീലനം, പെയിന്റിംഗ് മത്സരം തുടങ്ങിയവ മേളയോടനുബന്ധിച്ചു നടക്കുന്നതായിരിക്കും.

യു.എ.ഇ -യിലെ പെന്തകൊസ്തുസഭകളുടെ ഐക്യ കൂട്ടായ്മയായ യു.പി.എഫ് -ൽ ‘ എഴുപതിൽ പരം സഭകൾ നിലവിലുണ്ട്. ‘

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം ബ്രദർ ഫിന്നി രാജു, 0502187202.