ഒരു ഇന്നവേഷനോ, നല്ലത് ചെയ്യാനോ പ്രായം ഒരു തടസ്സമേയല്ല

എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന അവന് കുറച്ച് റെഫറന്‍സ് പുസ്തകങ്ങള്‍ ആവശ്യമായി വന്നു. അച്ഛനോട് പറഞ്ഞെങ്കിലും അച്ഛന്റെ തിരക്കുകള്‍ കാരണം ദിവസങ്ങള്‍ കഴിഞ്ഞിട്ടും അവന് പുസ്തകങ്ങള്‍ കിട്ടിയതേയില്ല.

നഗരത്തിന് പുറത്തുളള ആ സ്ഥലത്ത് നിന്നും പുസ്തകം കൊറിയര്‍ വഴി എത്തിച്ചാലോ എന്ന് അവന്‍ അച്ഛനോട് പറഞ്ഞു. അപ്പോഴാണ് അച്ഛന്‍പറയുന്നത്, കൊറിയര്‍ ചാര്‍ജ് പുസ്തകത്തിനേക്കാള്‍ വലുതായിരിക്കുമെന്ന്. ഇതവന്റെ ആദ്യത്തെ അറിവായിരുന്നു. അവന്‍ പല കൊറിയര്‍ കമ്പിനികളേയും സമീപിച്ചു.

പക്ഷേ, അച്ഛന്‍ പറഞ്ഞതുപോലെ തന്നെ പുസ്തകത്തേക്കാള്‍ കൂടുതലായിരുന്നു കൊറിയര്‍ ചാര്‍ജ്ജ്. അന്ന് തന്നെ ഡെലിവറി ചെയ്യുന്ന ഒരു കൊറിയര്‍ കമ്പനി തുടങ്ങിയാലോ എന്ന ആശയം അവന്‍ പിതാവുമായി പങ്ക് വെച്ചു. പിതാവ് അവന്റെ ആശയത്തിന് മൂലധനവും പിന്തുണയും നല്‍കി.

വേഗത്തിലും കാര്യക്ഷമമായും ഭക്ഷണം നഗരത്തിലുടനീളമെത്തിക്കുന്ന മുബൈ ഡബ്ബാവാലകളുടെ പ്രവര്‍ത്തനം അവന് പ്രചോദനമായി. ആ മോഡല്‍ സ്വീകരിച്ചുകൊണ്ട് ഡബ്ബാവാലകളുടെ സഹായത്തോടെ ഏകദിന കൊറിയര്‍ പാഴ്‌സല്‍ സേവനം നല്‍കുന്ന ഡിജിറ്റല്‍ കൊറിയര്‍ കമ്പനിക്ക് അവന്‍ രൂപം നല്‍കി.

പേപ്പേഴ്സ് N പാഴ്‌സല്‍ ഒരു പേന മുതല്‍ അവശ്യരേഖകള്‍ വരെ ഡോര്‍ ടു ഡോര്‍ പിക് അപ്പ് സേവനങ്ങള്‍ നല്‍കുന്ന ഒരു സ്റ്റാര്‍ട്ടപ് ആണ് പേപ്പേഴ്‌സ് N പാഴ്‌സല്‍. ഇരുന്നൂറിലധികം ജീവനക്കാരുമായി ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ അടിസ്ഥാനത്തിലാണ് ഈ സ്റ്റാര്‍ട്ട്അപ്പ് പ്രവര്‍ത്തിക്കുന്നത്.

ഇതിനും പുറമേ മുന്നൂറിലധികം ഡബ്ബാവാലകള്‍ സ്റ്റാര്‍ട്ടപ്പുമായി സഹകരിക്കുന്നു. തിലക് മേത്ത എന്ന ഈ പതിമൂന്നുകാരന്റെ ഈ സ്റ്റാര്‍ട്ടപ്പിന് ഇന്ന് കോടികളാണ് വിറ്റുവരവാണ്.

സംരംഭകനാകാന്‍ പ്രായപരിധിയില്ലെന്ന് തെളിയിക്കുകയാണ് തിലക് മേത്ത.. എന്തെങ്കിലും നല്ലത് ചെയ്യാനോ, ഒരു ഇന്നവേഷനോ പ്രായം ഒരു തടസ്സമേയല്ല.. അതിനുള്ള തളരാത്ത മനസ്സ് മാത്രം മതി..

– ശുഭദിനം.