ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്രേറ്റർ നോയിഡ ഹാർവെസ്റ്റ് ഫെസ്റ്റിവൽ ഇന്ന് തുടങ്ങും

ഡൽഹി ഗ്രേയ്റ്റർ നോയിഡയിൽ ഇന്ന് (മാർച്ച് 9) ആരംഭിക്കുന്ന ഹാർവെസ്റ്റ് ഫെസ്റ്റിവൽ മിഷൻ ഡയറക്ടർ റവ. ബാബു ജോൺ ഉൽഘാടനം ചെയ്യും. ഹാർവെസ്റ്റ് മിഷൻ കോളജ് പ്രിൻസിപ്പൽ റവ. ബിജു ജോൺ ഫെസ്റ്റിവലിന് നേതൃത്വം നൽകും.

റവ. ബിജു ജോൺ, റവ. റോജി ടി. ജോർജ്

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഉത്തരേന്ത്യയിലെ ഈ മഹാ സമ്മേളനം 15 ന് വിശുദ്ധസഭായോഗത്തോടും കർതൃമേശയോടും കൂടി സമാപിക്കും. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നായി 1500-ഓളം വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കും.

ഡോ. ഓമന റസ്സൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം

അന്ന് നാലു മണിക്ക് കോളജിൻ്റെ ഗ്രാഡ്വേഷൻ സർവ്വീസും നടക്കും. ഈ വർഷം പഠനം പൂർത്തിയാക്കിയ കുട്ടികൾക്ക് റവ. ബാബുജോണും റവ. ബിജു ജോണും ചേർന്ന് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

പാസ്റ്റർ രാജു മേത്ര, റവ. റോജി ടി. ജോർജ്, ഡോ. ഓമന റസ്സൽ, അനിൽ കൊടിത്തോട്ടം എന്നിവരാണ് മുഖ്യ പ്രസംഗകർ.