ഇറാനില്‍ ആക്രമണം കടുപ്പിച്ച് അമേരിക്ക. ടെഹ്റാനില്‍ വ്യോമാക്രമണം ശക്തമാക്കി. ആയുധശേഖരം വിശാലമാക്കാൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിർദേശം നല്കി.
അമേരിക്ക – ഇസ്രയേല്‍ സംയുക്താക്രമണത്തില്‍ ഇറാനില്‍ മരണം 1332 ആയി. ലെബനോണില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 217 പേർ കൊല്ലപ്പെട്ടു. ഇറാനും തിരിച്ചടി തുടരുകയാണ്.
ചില രാജ്യങ്ങള്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതായും മധ്യപൂർവേഷ്യയില്‍ സുസ്ഥിരമായ സമാധാനമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും
ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. എന്നാല്‍ ഇറാൻ ‘നിരുപാധികമായി കീഴടങ്ങാതെ’ യാതൊരു ഒത്തുതീർപ്പിനുമില്ലെന്ന ഉറച്ച നിലപാടിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടും ഇസ്രായേലിനോടും സൗഹൃദം പുലർത്തുന്ന പുതിയൊരു നേതൃത്വത്തെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
അതിനിടെ അമേരിക്കൻ യുദ്ധക്കപ്പലുകളെയും വിമാനങ്ങളെയും ലക്ഷ്യം വെക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. റഷ്യ വിവരങ്ങള്‍ കൈമാറുന്നുണ്ടോ എന്നത് നിലവിലെ സൈനിക നീക്കങ്ങളെ ബാധിക്കില്ലെന്ന് റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ റഷ്യൻ ഇടപെടലില്‍ ട്രംപ് പ്രതികരിച്ചട്ടില്ല. ആയുധങ്ങളുടെ ഉല്‍പ്പാദനം നാലുമടങ്ങ് വർദ്ധിപ്പിക്കാൻ പ്രമുഖ പ്രതിരോധ കമ്പനികള്‍ സമ്മതിച്ചതായി ട്രംപ് പറഞ്ഞു.



