തലവടി കാക്കനാട്ട് ചിറയിൽ പാസ്റ്റർ ഈപ്പൻ ദാനിയേലിൻ്റെ ശവസംസ്കാരം നാളെ

നിരണം ഐ.പി.സി ബെഥേൽ സഭാംഗമായ തലവടി തെക്ക് കാക്കനാട്ട് ചിറയിൽ പാസ്റ്റർ ഈപ്പൻ ദാനിയേൽ (67) (തങ്കച്ചൻ പാസ്റ്റർ) നിത്യതയിൽ ചേർക്കപ്പെട്ടു.

ശവസംസ്കാര ശുശ്രൂഷ മാർച്ച് 5 ന് വ്യാഴാഴ്ച രാവിലെ 9 ന് നിരണം ഐപിസി ബെഥേൽ സഭയിൽ ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.

ലാലി ഈപ്പൻ ആണ് ഭാര്യ. ബെഞ്ചമിൻ , ഇവാ. എബിസൺ (ഐപിസി ഗോസ്പൽ സെന്റർ നെടുമ്പ്രം)എന്നിവർ മക്കളാണ്. മെർലിൻ ബെഞ്ചമിൻ (മരുമകൾ), എലൈജ ബെഞ്ചമിൻ (കൊച്ചുമകൻ).

കഴിഞ്ഞ നാല് പതിറ്റാണ്ടായി സുവിശേഷവേലയിൽ സജീവമായിരിക്കുന്ന ദൈവദാസൻ 1980 ൽ ക്യാമ്പസ് ക്രൂസേഡിൽ പ്രവർത്തിച്ചിട്ടുണ്ട്. സത്യപാദം മാസികയിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം കഴിഞ്ഞ 25 വർഷമായി വി.ബി.എസ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

ഇപ്പോൾ ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്ററിൽ പൊതു ശുശ്രൂഷകനായും പ്രവർത്തിച്ചുവരികയായിരുന്നു. സെന്ററിലെ തീരദേശ ധ്വനി എന്ന മാസികയുടെ പത്രാധിപനായും പ്രവർത്തിച്ചു. യു.പി.എഫ് പോലുള്ള ഐക്യസംഘടനകളിലും നിറ സാന്നിധ്യമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ചില വർഷങ്ങളായി മൊബൈലിലൂടെ “ലോഗോസ് ” എന്ന പേരിൽ നൂറുകണക്കിനാളുകൾക്ക് പ്രഭാത സന്ദേശം നൽകി വരികയായിരുന്നു.

ദുഃഖത്തിൽ ആയിരിക്കുന്ന ഭവനത്തെ പ്രാർത്ഥനയിൽ ഓർക്കുക.

വിവരങ്ങൾക്ക് 8281865329