ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) ആസ്ഥാനം തകര്‍ത്തെന്ന് അമേരിക്കന്‍ സൈന്യം.
‘പാമ്പിന്റെ തല വെട്ടിമാറ്റി’ എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. കഴിഞ്ഞ 47 വര്‍ഷത്തിനിടെ ആയിരത്തിലധികം അമേരിക്കക്കാരുടെ മരണത്തിന് ഐആര്‍ജിസി ഉത്തരവാദികളാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രതികരിച്ചു. ഭൂമിയിലെ ഏറ്റവും ശക്തമായ സൈന്യം യുഎസിന്റേതാണെന്നും ഐആര്‍ജിസിക്ക് ഇപ്പോള്‍ ആസ്ഥാനമില്ലെന്നും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു.
ഐആര്‍ജിസി, ഇന്റലിജന്‍സ് ആസ്ഥാനം, ഐആര്‍ജിസി വ്യോമസേന കമാന്‍ഡ് സെന്ററുകള്‍, ആഭ്യന്തര സുരക്ഷാ ആസ്ഥാനം എന്നിവയുള്‍പ്പെടെ ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യവും അവകാശപ്പെട്ടു. ഈ ആക്രമണങ്ങളിലൂടെ ഇറാന് കനത്ത തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സേന പറയുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയെ വധിച്ച ശേഷവും യുഎസ്-ഇസ്രയേല്‍ സംയുക്ത ആക്രമണം ഇറാനില്‍ തുടരുകയാണ്.



