
മീനങ്ങാടി : അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിലിന്റെ വേദപാഠാശാലയായ ട്രിനിറ്റി ബൈബിൾ കോളേജിനായി വയനാട് ജില്ലയിൽ മീനങ്ങാടി ഠൗണിനടുത്ത് വാങ്ങിയ സ്ഥലത്ത് (4 ഏക്കർ 81 സെന്റ്) ബിൽഡിംഗ് പ്രവർത്തനങ്ങൾക്ക് ആരംഭമായി കോളേജ് പ്രസിഡന്റ് ഡോ. എ. യു. ജോർജ് ശിലാസ്ഥാപനം നിർവഹിച്ചു.
പ്രിൻസിപ്പളും, ഏ. ജി മലബാർ ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ടുമായ റവ. ഡോ. വി. റ്റി അബ്രഹാം ശുശ്രുഷകൾക്ക് നേതൃത്വം വഹിച്ചു.
ട്രിനിറ്റി ബൈബിൾ കോളേജിന്റെ ആരംഭം 1994 ൽ കണ്ണൂർ ജില്ലയിൽ തളാപ്പിലാണ്. ഇപ്പോൾ കോഴിക്കോട് ടൗണിൽ ആണ് കോളേജ് പ്രവർത്തിച്ചു വരുന്നത്. മലബാറിലെ സുവിശേഷികരണത്തിന് ഏറെ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീതമായ വേദപാഠശാലയാണ് ട്രിനിറ്റി ബൈബിൾ കോളേജ്.
ചടങ്ങിൽ കൗൺസിൽ മെംബേർസ്, പ്രസ്ബിറ്ററി അംഗങ്ങൾ, പാസ്റ്റേഴ്സ്, അധ്യാപകർ, വിദ്യാർത്ഥികൾ, സഭാ പ്രതിനിധികൾ കൂടാതെ കോളേജ് ബോർഡ് മെംബേഴ്സായ ജോമോൻ കിനാലത്ത്, ജോസഫ് മൂത്തുറ്റ്, ക്രൈസ്തവ ചിന്ത ചീഫ് എഡിറ്റർ കെ. എൻ റസ്സൽ, ഐ. ഏ. ജി യു. കെ ചെയർമാൻ റവ. ബിനോയ് ഏബ്രഹാം തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.



