ബ്രിട്ടൻ സന്ദർശിക്കുന്ന ഇന്ത്യാക്കാർക്ക് ബുധനാഴ്ച മുതൽ ഇ-വിസ(ഇലക്ട്രോണിക് വിസ) നിർബ്ബന്ധമാക്കി. വിസ ആവശ്യമില്ലാത്ത സന്ദർശകർക്ക് ഇലക്ട്രോണിക് ട്രാവൽ ഓഥറൈശേഷനും (ഇ.റ്റി.എ) നിലവിൽ വന്നു.
ഇതോടെ പാസ്പോർട്ടിൽ വിസ സ്റ്റിക്കർ പതിപ്പിക്കുന്ന രീതി അവസാനിക്കും. എന്നാൽ വിസ അപേക്ഷകർ ബയോമെട്രിക് രജിസ്ട്രേഷനുവേണ്ടി അപേക്ഷാകേന്ദ്രത്തിൽ പോകണം. പക്ഷേ, വിസാ അപേക്ഷ പരിഗണിക്കുന്ന കാലയളവിൽ പാസ്പോർട്ട് അപേക്ഷാകേന്ദ്രത്തിൽ തന്നെ വെയ്ക്കേണ്ടതില്ല.
ഇ-വിസയോ ഇ.ടി.ഐ യോ തത്തുല്യരീതിയിലുള്ള മറ്റ് സാധുവായ രേഖയോ ഇല്ലാത്ത യാത്രക്കാരെ വിമാനക്കമ്പനികൾ തടയും. യാത്ര സുഗമമാക്കുന്ന നടപടിയാണ് ഇലക്ട്രോണിക് സംവിധാനമെന്ന് കുടിയേറ്റ- പൗരത്വ കാര്യങ്ങൾക്കുള്ള ബ്രിട്ടീഷ് മന്ത്രി മൈക്ക് ടാപ്പ് പറഞ്ഞു. കഴിഞ്ഞ വർഷമാണ് ബ്രിട്ടീഷ് സർക്കാർ ഇ- വിസ സംവിധാനം ആരംഭിച്ചത്. ഈയാഴ്ച അത് പൂർണ്ണമായി നടപ്പാക്കും.



