അവിടെ സംവാദം നടക്കുകയാണ്. ഗുരു ശിഷ്യരോട് ചോദിച്ചു: നിങ്ങള്‍ ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരാളുടെ കൈതട്ടി ചായ തുളുമ്പിപോയി.
എന്തുകൊണ്ടാണ് ചായ തുളുമ്പിയത്? മറ്റൊരാളുടെ കൈതട്ടിയതുകൊണ്ട്: ശിഷ്യരിലൊരാള്‍ പറഞ്ഞു. ഗുരു പറഞ്ഞു: അല്ല, കപ്പില്‍ ചായയുളളതുകൊണ്ട്.
ആ കപ്പില്‍ നാരങ്ങവെള്ളം ആയിരുന്നുവെങ്കില്‍ അതായിരിക്കും പുറത്തേക്ക് വരിക.. ഇനി ആ കപ്പിലൊന്നുമില്ലെങ്കില്‍ എത്ര കൈതട്ടിയാലും ഒന്നും പുറത്തേക്ക് വരികയുമില്ല.
ജീവിതത്തിലെ അപ്രതീക്ഷിതമായ ഉലച്ചില്‍ ആളുകളുടെ സ്വഭാവം പുറത്ത് കൊണ്ടുവരും. ആരും അകത്തും പുറത്തും ഒരുപോലെയല്ല. പ്രദര്‍ശനസാധ്യതയുളളയിടങ്ങളില്‍ സ്വയം വികൃതമാകാന്‍ ആരും ഇഷ്ടപ്പെടുകയില്ല.
അസാധാരണ സാഹചര്യങ്ങള്‍ ഉടലെടുക്കുമ്പോഴറിയാം അകകാമ്പ് എന്താണെന്ന്. പിടിച്ചുകുലുക്കിയവരെയല്ല, ഇളകിമറിഞ്ഞപ്പോള്‍ തുളുമ്പിപ്പോയവയെയാണ് നിരീക്ഷിക്കേണ്ടത്. കുലുക്കം ഇല്ലാതാക്കാനോ കുലുക്കിയവരെ അപ്രത്യക്ഷമാക്കാനോ നമുക്ക് കഴിയില്ല.
ജീവിതം പ്രതിസന്ധിയിലാകുമ്പോഴറിയാം എന്തൊക്കെ തുളുമ്പി പുറത്തേക്ക് വരുന്നുണ്ട് എന്നത്! ജീവിതം നമുക്ക് ചില ഒഴിഞ്ഞകപ്പുകള്‍ കൈമാറും. അതില്‍ എന്തെല്ലാമാണ് നിറയ്ക്കുന്നത് എന്നത് നമ്മിലോരോരുത്തരുടേയും തിരഞ്ഞെടുപ്പാണ്.
എന്താണ് നിറച്ചത് അത് പുറത്തേക്കൊഴുകും. പുറത്തേക്ക് വരുന്നത് അശുദ്ധമാണെങ്കില്‍ നാം അകം വൃത്തിയാക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു
– ശുഭദിനം.



