ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെൻറർ ആദരവ് നൽകി

ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷാജി എം സ്കറിയായ്ക്കും കൗൺസിൽ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയി പി ജോർജിനും ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെൻറർ ആദരവ് നൽകി.

ഫെബ്രുവരി 21 ശനി രാവിലെ 10 മണി മുതൽ ഉടുമ്പഞ്ചോല ദൈവസഭയിൽ സെൻറർ സെക്രട്ടറി പാസ്റ്റർ സണ്ണി കെ കെയുടെ അധ്യക്ഷതയിൽ നടന്ന മാസ യോഗത്തിൽ വച്ചാണ് ആദരവ് നൽകിയത്. ദൈവസഭയുടെ കൗൺസിൽ തെരഞ്ഞെടുപ്പിൽ മലനാട്ടിൽ നിന്നും മലബാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വരാണ് ആദരിക്കപ്പെട്ട പ്രസ്തുത ദൈവദാസന്മാർ.

സെൻറർ വൈസ് പ്രസിഡണ്ട് പാസ്റ്റർ പി ടി ആൻറണി, പാസ്റ്റർമാരായ പ്രിൻസ് തോമസ്, സന്തോഷ് ഇടക്കര, സജി കെ കെ, ഇ ജെ എബ്രഹാം, സഞ്ജു മാത്യു സഹോദരന്മാരായ ബൈജു വർഗീസ്, ഷീമോൻ ജോസഫ്, വി സി പൗലോസ്, മാത്യൂസ് ഇടുക്കി, സഹോദരിമാരായ ഷേർളി ഷാജി, മോളി സണ്ണി, ഷേർളി സിബി എന്നിവരും സൺഡേ സ്കൂൾ വൈപ്പിഇ പ്രവർത്തകരും നേതൃത്വം നൽകി.

വാർത്ത: സന്തോഷ് ഇടക്കര