അവന്‍ പരീക്ഷയെഴുതില്ല എന്ന വാശിയിലായിരുന്നു. ബൈക്ക് വാങ്ങിനല്‍കാമെന്ന അച്ഛന്റെ വാഗ്ദാനം വന്നപ്പോള്‍ അവന്‍ പരീക്ഷയെഴുതാന്‍ തീരുമാനിച്ചു.
പക്ഷേ, പരീക്ഷ നടക്കുന്നതിനിടയില്‍ പരിക്കേറ്റത് കൊണ്ട് അച്ഛന് വാക്ക് പാലിക്കാനായില്ല.
അവസാന പരീക്ഷയുടെ ദിവസം അവന്‍ അമ്മയോടും ചേച്ചിയോടും പറഞ്ഞു: ഇന്ന് വൈകുന്നേരം ബൈക്ക് കിട്ടിയില്ലെങ്കില്‍ ഞാന്‍ വീട്ടിലേക്കില്ല.
പരീക്ഷക്കെത്തിയ അവനോട് ടീച്ചര്‍ പറഞ്ഞു: ബയോളജി പരീക്ഷയ്ക്ക് ശേഷം മറ്റൊരു പരീക്ഷ കൂടി ഉണ്ടാകും. രണ്ടാമത്തെ പരീക്ഷയിലെ ചോദ്യങ്ങള്‍ ഇവയായിരുന്നു:
നിങ്ങളുടെ വീട്ടിലെ മാസവരുമാനം എത്ര, ഒരു കിലോ അരിക്കും കിഴങ്ങിനും ഇപ്പോഴെന്താണ് വില, നിങ്ങള്‍ക്ക് ലഭിക്കുന്ന പോക്കറ്റ് മണി എന്തിനാണ് ഉപയോഗിക്കുന്നത്, അവധിക്കാലത്ത് നിങ്ങളെങ്ങിനെയാണ് മാതാപിതാക്കളെ സഹായിക്കുന്നത്, എന്താവിശ്യത്തിനാണ് അവസാനമായി വീട്ടുകാരെ നിര്‍ബന്ധിച്ചത്?
പരീക്ഷകഴിഞ്ഞു പുറത്തിറങ്ങിയ അവനെകാത്ത് അമ്മ നില്‍ക്കുന്നുണ്ടായിരുന്നു. അമ്മ അവന്റെ കയ്യില്‍ കുറച്ച് പൈസ കൊടുത്തിട്ടുപറഞ്ഞു: കടം വാങ്ങിയതാണ് മോന്‍ ബൈക്ക് വാങ്ങിക്കോളൂ..
അവന്‍ ആ പൈസ തിരികെ കൊടുത്തിട്ടു പറഞ്ഞു: എനിക്ക് ബൈക്ക് വേണ്ട… പഠിക്കേണ്ട കാര്യങ്ങളും പാഠമാക്കേണ്ട കാര്യങ്ങളുമുണ്ട്. ചിലത് പഠിച്ചെഴുതിയാല്‍ പരീക്ഷകള്‍ ജയിക്കും.. ചില പാഠങ്ങള്‍ അനുഭവങ്ങളും തിരിച്ചറിവുകളും നല്‍കും.
യഥാര്‍ത്ഥ ജീവിതത്തിന്റെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന ചോദ്യങ്ങളാണ് ആളുകളില്‍ അവബോധവും സാമൂഹ്യാവബോധവും സൃഷ്ടിക്കുന്നത്. പ്രായോഗിക ജീവിതത്തിന്റെ പാഠങ്ങള്‍ പ്രായഭേദത്തിനനുസരിച്ച് തന്നെ ലഭിക്കണം. അല്ലാത്തവ കുറ്റബോധത്തിനേ ഇടവരൂ..
– ശുഭദിനം.



