പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ് നിത്യതയിൽ

തിരുവല്ല: പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ് (ജോയ് പെരിങ്ങര, 79) കർത്താവിൽ നിദ്രപ്രാപിച്ചു.

ഭാര്യ: മറിയാമ്മ എബ്രഹാം (അമ്മിണി, മാവേലിക്കര-മുട്ടം ആവണക്കുളത്ത് തറയിൽ കുടുംബാംഗം).

മക്കൾ: ജോളി സ്റ്റാൻലി, ജിഷ ഷിനു, ജോമോൻ എബ്രഹാം, ബ്ലെസി എബ്രഹാം.
മരുമക്കൾ: സ്റ്റാൻലി ശമുവേൽ (ദുബായ്), ഷിനു ജോർജ് (ദുബായ്), സാനിയ കുര്യാക്കോസ്.
ശാരോൻ ഫെല്ലോഷിപ് ചർച്ചിൻ്റെ വിവിധ സഭകളിൽ കാരിക്കോട് (കോട്ടയം), ക്രാരിയേലി (പെരുമ്പാവൂർ), കുന്നം (റാന്നി), കരിപ്പുഴ, തെങ്ങണ, മറിയപ്പള്ളി, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിൽ സഭാ ശുശ്രൂഷ ചെയ്തിട്ടുണ്ട്.

സംസ്കാരം പിന്നീട്.