ഡബ്ലിൻ, അയർലൻ്റ്: ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പി വൈ പി എയുടെ നേതൃത്വത്തിൽ ഏകദിന യൂത്ത് കോൺഫറൻസ് എവേക്ക് 2026 ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടത്തപ്പെടുന്നു.

പിവൈപിഎ പ്രസിഡൻറ് പാസ്റ്റർ അനീഷ് ജോർജിന്റെ അധ്യക്ഷതയിൽ നടക്കുന്ന കോൺഫറൻസിൽ പാസ്റ്റർ ബേബി ജോൺസൺ മുഖ്യപ്രഭാഷകനായിരിക്കും.

ഇവാ. ക്രിസ്റ്റോ വിൽസൻ്റെ നേതൃത്വത്തിൽ പിവൈപിഎ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ സൗജന്യ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്.
അതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.


