ഒരു വർഷം പിന്നിടുന്ന ഐ.പി.സി ബെർഷേബ ലെസ്റ്റർ സഭയുടെ പ്രഥമ വാർഷികം ഫെബ്രുവരി 21-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ നടക്കും.
ഐ.പി.സി യുകെ & അയർലണ്ട് റീജിയണൽ പരിധിയിലുള്ള ഈ സഭയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾക്ക് ദൈവത്തിന് നന്ദി അർപ്പിക്കുവാൻ ഈ സംഗമം വേദിയാകുന്നു.
സ്ഥലം: Blaby Baptist Church, Northfield Road, Blaby, Leicester LE8 4GU. അധ്യക്ഷൻ: ഇവാ. സ്റ്റാൻലി ടി. ചാക്കോ (ചർച്ച് മിനിസ്ട്രി).മുഖ്യ പ്രഭാഷകൻ: പാസ്റ്റർ ഡിഗൂൾ ലൂയിസ് (റീജിയണൽ സെക്രട്ടറി, ഐ.പി.സി യുകെ & അയർലണ്ട്).ബെർഷേബ ലെസ്റ്റർ ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകുന്നു.
ലെസ്റ്റർലും യുകെലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിശ്വാസികളെയും ഈ അനുഗ്രഹീത ദിവസത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സഭ സെക്രട്ടറി ടൈറ്റസ് ചങ്ങായിൽ അറിയിച്ചു.
വാർത്ത: റെജി പാറയിൽ



