ചവണിക്കാമണ്ണില്‍ ഉമ്മന്‍ മാത്യു നിത്യതയില്‍; സംസ്കാരം ചൊവ്വാഴ്ച

കോട്ടയം: കറുകച്ചാല്‍ ചവണിക്കാമണ്ണില്‍ ഉമ്മന്‍ മാത്യു (അച്ചന്‍ കുഞ്ഞ്-74) നിത്യതയില്‍ പ്രവേശിച്ചു.

ശവസംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് വീട്ടിലെ ശവസംസ്ക്കാര ശുശ്രൂക്ഷകള്‍ ആരംഭിക്കും.12 മണിക്ക് നീലമ്പാറ ഐപിസി ബഥേസ്ത ചര്‍ച്ചിന്‍റ കാരിക്കാമല സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതുമാണ്.

സഭാശുശ്രൂക്ഷകന്‍ സി.റ്റി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സംസ്കാര ശുശ്രൂക്ഷകള്‍ ഐപിസി പുന്നവേലി സെന്‍റര്‍ ശുശ്രൂക്ഷകന്‍ തോമസ്സ് വര്‍ഗ്ഗീസ് നേതൃത്വം നല്‍കും.

ഭാര്യ സലമ്മ കുമ്പനാട് കളിയ്കല്‍ കുടുംബാംഗമാണ്.
മക്കള്‍: നിഷാ, നിജോ.
മരുമക്കള്‍: സാബു തൊട്ടിപ്പറമ്പില്‍ (ഇടുക്കി), സോജി (പുല്ലാട്).