ഇതൊരു വാമൊഴിക്കഥയാണ്. അയാള്‍ വളരെ ദരിദ്രനായ മുക്കുവനായിരുന്നു. തന്റെ ചെറിയ ബോട്ടില്‍ മീന്‍ പിടിക്കാന്‍ അയാള്‍ കടലിലെത്തി.
അന്ന് അയാള്‍ക്ക് വലയില്‍ ഒരു സ്വര്‍ണ്ണമീനാണ് കുടുങ്ങിയത്. അയാള്‍ അത്ഭുതപ്പെട്ടു. അപ്പോള്‍ സ്വര്‍ണ്ണമത്സ്യം കരഞ്ഞുകൊണ്ട് പറഞ്ഞു: ദയവായി എന്നെ തിരിച്ചുവിടണം. എനിക്ക് കുഞ്ഞുങ്ങള്‍ ഉളളതാണ്.
ദയതോന്നിയ അയാള്‍ അതിനെ കടലിലേക്ക് തന്നെ വിട്ടു. വെള്ളത്തിലെത്തിയ മത്സ്യം അയാളോട് പറഞ്ഞു: താങ്കളുടെ അനുകമ്പയ്ക്ക് ഞാന്‍ പ്രത്യുപകാരം ചെയ്യും.
തിരിച്ച് വീ്ട്ടിലെത്തിയപ്പോള്‍ അയാളുടെ വീട് കൊട്ടാരമായി മാറിക്കഴിഞ്ഞിരുന്നു..
ഇത് വെറുമൊരു കഥയാണെങ്കിലും ചിന്തനീയമായ ചില കാര്യങ്ങള്‍ ഇതില്‍ ഒളിഞ്ഞുകിടപ്പുണ്ട്.
നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന അത്ഭുതങ്ങളൊന്നും ആകസ്മികമല്ല. അവയുടെയെല്ലാം അടിവേരുകള്‍ പൂര്‍വ്വകാലകര്‍മ്മങ്ങളില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്.
എന്തിനും പ്രതിഫലനവും പ്രതികരണവുമുണ്ടാകും. ചിലതിന് തത്സമയ പ്രതിധ്വനിയാകാം, ചിലതിനു കാലങ്ങള്‍ക്ക് ശേഷമുള്ള പ്രതികര്‍മ്മങ്ങളാകാം.
ഭാഗ്യം മാത്രമല്ല, അത്ഭുതങ്ങളുടെ അടിസ്ഥാനം.. പലപ്പോഴും അതിനുപിന്നില്‍ ആ വ്യക്തിയുടെ മനോഭാവവും ചെയ്തികളുമാകാം. അതെ ഒന്നും വെറുതെയാകില്ല…
– ശുഭദിനം.



