ഒ.ജി ശാമുവൽ രചിച്ച പ്രീച്ചേഴ്സ് ഗൈഡ് രണ്ടാംഭാഗം പ്രകാശനം ചെയ്തു

പാസ്റ്റർ ഒ. ജി. സാമുവൽ രചിച്ച പ്രീച്ചേഴ്സ് ഗൈഡ് എന്ന പഠന ഗ്രന്ഥത്തിന്റെ രണ്ടാംഭാഗം പ്രകാശനം ചെയ്തു. തിരുവല്ല ഐപിസി പ്രയർ സെന്റർ സഭയിൽ നടന്ന പ്രകാശന ചടങ്ങിൽ പാസ്റ്റർ രാജു പൂവക്കാല പ്രകാശനം നിർവഹിച്ചു. പാസ്റ്റർ ജോയ് തോമസ് ഒക്കലഹോമ പുസ്തകം ഏറ്റുവാങ്ങി. ഹാലേലൂയ്യാ ബുക്ക്സ് എഡിറ്റർ സാംകുട്ടി ചാക്കോ പ്രസ്താവന നടത്തി.

മലയാളി പെന്തെക്കോസ്‌ത്‌ സമൂഹത്തിൽ സമീപകാലത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ പഠന ഗ്രന്ഥമായിരുന്നു പാസ്റ്റർ ഒ. ജി. സാമുവൽ എഴുതിയ പ്രീച്ചേഴ്‌സ് ഗൈഡ് ൻ്റെ ഒന്നാം ഭാഗം. പ്രീച്ചേഴ്‌സ് ഗൈഡിൻ്റെ രണ്ടാം ഭാഗ മാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാസ്റ്റർ ഒ ജി സാമുവേലിൻ്റെ ദീർഘ വർഷങ്ങളുടെ പഠനത്തിൻ്റെയും കഠിനാദ്ധ്വാനത്തിൻ്റെയും ഫലമാണ് ഈ ആമൂല്യമായ ഗ്രന്ഥങ്ങൾ.

72 വിഷയങ്ങളെ അതിൻ്റെ എല്ലാ സമഗ്രതയിലും പഠന വിധേയമാക്കി അവതരിപ്പിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ പ്രത്യേകത. മലയാളി വിശ്വാസ സമൂഹത്തിൽ നിരവധി ബൈബിൾ വിജ്ഞാന കോശങ്ങളും കൺകോഡൻസുകളും ഉണ്ട്. എന്നാൽ വിഷയങ്ങളെ ആത്മീയ ഉൾക്കാഴ്‌ച്‌ചയോടെ ഒരു പ്രസംഗകന്റെയും ഇടയ ശുശ്രൂഷകൻ്റെയും മനസ്സോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങൾ അപൂർവമാണ്. ഏതൊരു സാധാരണക്കാരനും ലളിതമായി മനസിലാകത്തക്ക നിലയിൽ അടുക്കടുക്കായി റഫറൻസുകൾ സഹിതം വിഷയങ്ങൾ തയ്യാറാക്കിയിരിക്കുന്നു എന്നത് ഈ ഗ്രന്ഥത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നു.

ദൈവവചന ശുശ്രൂഷകൾക്ക് വളരെ വേഗം പ്രസംഗങ്ങൾ തയ്യാറാക്കുവാൻ ഈ സമാഹാരം സഹായിക്കും. ആയിരക്കണക്കിന് പ്രസംഗങ്ങളുടെ കലവറയാണ് ഈ ഗ്രന്ഥം. ആയിരത്തിലധികം പേജുകൾ വില – 1250 രൂപ ഇപ്പോൾ പോസ്റ്റേജ് ഉൾപ്പെടെ 1000 രൂപക്ക് ലഭിക്കും.

താഴെ കാണുന്ന വാട്സ്ആപ് നമ്പറിലേക്ക് നിങ്ങളുടെ വിലാസം അയച്ച്‌ ആവശ്യപ്പെടുക.
ഹാലേലുയ്യ ബുക്‌സ്- Mob: 6282936289, 9349500155