ഷാർജ: യു.പി.എഫ് യുഎഇ യുടെ ഈ പ്രവർത്തന വർഷത്തേക്കുള്ള (2026) ഭാരവാഹികൾ കർമ്മസ്ഥാനികളായി. ഷാർജ വർഷിപ്പ് സെൻ്ററിൽ വച്ചു നടന്ന പൊതുയോഗത്തിലാണ് പുതിയ ഭരണസമിതി ചുമതലയേറ്റത്.
പ്രസിഡന്റ് പദവിയിലേയ്ക്ക് പാസ്റ്റർ സഖറിയ ഏബ്രഹാമിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി പാസ്റ്റർ ജോർജുകുട്ടി കെ.വി സ്ഥാനമേറ്റപ്പോൾ സെക്രട്ടറിയായി ബ്രദർ ഫിന്നി രാജുവും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തോമസ് മാത്യുവും ട്രഷർ പദവിയിൽ വിൽസൺ ബേബിയും ജോയിൻ ട്രഷർ ചുമതലയിലേക്ക് ഫെബിൻ ജീസസും തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ കോഡിനേറ്ററായി സന്തോഷ് ഈപ്പൻ നിയമിക്കപ്പെട്ടപ്പോൾ ക്യാമ്പ് കോർഡിനേറ്റർമാരായി പാസ്റ്റേഴ്‌സ് സാം അടൂർ, റെജി വർക്കി, ഡാനി മാത്യു എന്നിവർ നിയമിതരായി. മീഡിയ കോർഡിനേറ്റർ പദവിക്ക് വിനോദ് ഏബ്രഹാം അർഹനായി. ഓഡിറ്റർ പദവികളിലേക്ക് ജയ്സൻ ജോസഫ്, ജെയിംസ് ജോർജ് എന്നിവരെ തിരഞ്ഞെടുത്തു.
രക്ഷാധികാരികളുടെ സ്ഥിര പദവികളിൽ പാസ്റ്റർ കെ ഓ മാത്യു, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ ജേക്കബ് വർഗീസ് എന്നിവർ തുടരും.



