അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ കാരണം പൈലറ്റ് ബോധപൂര്‍വം രണ്ട് ഫ്യുവല്‍ സ്വിച്ചുകളും ഓഫാക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്

ഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൻ്റെ കാരണം എയർ ഇന്ത്യയുടെ ഫ്ലൈറ്റ് 171 വിമാനത്തിലെ പൈലറ്റ് ബോധപൂർവം ഫ്യുവല്‍ സ്വിച്ചുകള്‍ ഓഫാക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്.

ഇറ്റാലിയൻ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യാത്രക്കാരായ 241 പേരടക്കം ആകെ 260 പേരാണ് വിമാനം തകർന്നുണ്ടായ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ ഇന്ത്യൻ അന്വേഷണ സംഘം തയ്യാറെടുക്കുകയാണെന്നും പാശ്ചാത്യ വ്യോമയാന ഏജൻസികളുടെ സ്രോതസുകളെ ഉദ്ധരിച്ച്‌ ഇറ്റാലിയൻ പത്രമായ കൊറിയർ ഡെല്ല സെറ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ഡിസംബറില്‍ എ.ഐ.ബി ഉദ്യോഗസ്ഥർ യുഎസില്‍ വിമാനത്തിൻ്റെ ബ്ലാക്ക് ബോക്സ് വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളാണ് ഇപ്പോള്‍ ഇറ്റാലിയൻ പത്രം ആദ്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുഖ്യ പൈലറ്റ് സുമിത്ത് സബർബാളിനെയാണ് അന്വേഷണ റിപ്പോർട്ട് പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. പൈലറ്റ് ആദ്യം ഇടത് എൻജിൻ ഓഫ് ചെയ്യുകയായിരുന്നു എന്നും, പിന്നീട് വലത് എൻജിൻ ഓഫ് ചെയ്തെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.