പുനലൂർ ബഥേൽ ബൈബിൾ കോളേജിലെ പഠനാനന്തരം വിവിധ സഭകളിൽ ശുശ്രൂഷകൾ ചെയ്തു വരുന്നവർ തമ്മിലുള്ള കൂട്ടായ്മ ബന്ധം വളർത്തുവാൻ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ മൂന്നു മേഖലകളിലും മലബാർ ഡിസ്ട്രിക്റ്റിലുമായി പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.


ഒന്നാമത്തെ മീറ്റിംഗ് ദക്ഷിണ മേഖലയിലുള്ള തിരുമല എ.ജി സഭയിൽ ഫെബ്രുവരി 18 ബുധനാഴ്ച വൈകിട്ടു 3 മണിക്കു നടത്തപ്പെടും. മധ്യമേഖലയിൽ വെച്ചുള്ള രണ്ടാമത്തെ മീറ്റിംഗ് തിരുവല്ല കുറ്റപ്പുഴ മാടംമുക്ക് എജി സഭയിൽ ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെടും. മൂന്നാമത്തെ സംഗമം ഉത്തര മേഖലയിൽ കോതമംഗലം എജി സഭയിൽ മാർച്ച് 3 ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കും നടത്തപ്പെടും.

മലബാർ ഡിസ്ട്രിക്ടിൽ വെച്ച് നടത്തപ്പെടുന്ന നാലാമത്തെ മീറ്റിംഗ് കോഴിക്കോട് ടൗൺ ഏ.ജി സഭയിൽ മാർച്ച് 11 ബുധനാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെടും.
എ. ജി മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. ഏബ്രഹാം, ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പൽ ഡോ. ജെയിംസ് ജോർജ്, ദക്ഷിണ മേഖല ഡയറക്ടർ പാസ്റ്റർ സനൽ കുമാർ R, മധ്യ മേഖല ഡയറക്ടർ പാസ്റ്റർ സജി. ജെ, ഉത്തര മേഖല ഡയറക്ടർ പാസ്റ്റർ എം. റ്റി. സൈമൺ; പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രസിഡന്റ് പാസ്റ്റർ ടി. വി തങ്കച്ചൻ, സെക്രട്ടറി പാസ്റ്റർ ബിജു ദാനം, ട്രഷറാർ പാസ്റ്റർ ഐജു വി. കുറിയാക്കോസ് എന്നിവർ പങ്കെടുക്കും.
പൂർവ്വ വിദ്യാർത്ഥി സംഘടനയെ ശാക്തീകരിക്കുവാനും ബെഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുവാനും ഈ കൂട്ടായ്മകൾ ലക്ഷ്യമിടുന്നു. ഈ യോഗങ്ങളിൽ അതാത് മേഖലകളിലും റവന്യൂ ജില്ലകളിലും ഉൾപ്പെടുന്ന ബഥേലിലെ പൂർവ്വവിദ്യാർത്ഥികൾ (എ ജിയിലും ഇതര സംഘടനകളിലും ശുശ്രൂഷിക്കുന്നവർ) സംബന്ധിക്കുകയും ബഥേലിൽ പഠിച്ച നിങ്ങളുടെ സ്നേഹിതരെ ഈ മീറ്റിംഗിലേക്ക് ക്ഷണിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
ഈ സംഗമങ്ങളിലേക്കും തുടർന്നുള്ള പ്രോഗ്രാമുകളിലേക്കും എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നവെന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ഭാരവാഹികളായ പാസ്റ്റർ ടി. വി തങ്കച്ചൻ, പാസ്റ്റർ ബിജു ദാനം, ഐജു വി കുറിയാക്കോസ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ടി. വി തങ്കച്ചൻ, 919447402685



