അൽപം ബുദ്ധിമാന്ദ്യം ഉണ്ടെങ്കിലും ഷിജിൽ പണിക്കാരോടൊപ്പം കിണർ വെട്ടി. കല്ല് ചുമന്നു. അടിത്തറ പണിതു. ഇനി ആ വീടിന്റെ
ഭിത്തിയും മേൽക്കൂരയും പണിയണം. പണിയാൻ സന്മനസ്സ് ഉള്ളവർ പ്രാപ്തിപോലെ ഷിജിലിനെ സഹായിക്കാൻ അപേക്ഷിക്കുന്നു.
തൃശൂർ ഠൗൺ ഐ.പി.സി ഏബൻ ഏസർ സഭാംഗമായ ഷിജിലിന് കേറി കിടക്കാൻ ഒരിടം വേണം. തെങ്ങിൽ നിന്നും വീണ് ജോലി ചെയ്യാനാവാത്ത അച്ഛനും അമ്മയും കൂടെയുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ക്രൈസ്തവ ചിന്തയിൽ ഷിജിലിൻ്റെ ദയനീയ കഥ എഴുതിയിരുന്നു. അതിൻ പ്രകാരം വായനക്കാർ അയച്ച തുകകൊണ്ടാണ് തറ കെട്ടിയതും കിണർ കുഴിച്ചതും
ഇനി ഭിത്തിയുടെ പണി തുടങ്ങണം. ആകെ 630 സ്ക്വയർ ഫീറ്റുള്ള ഒരു കൊച്ചുവാർക്ക വീടിനുള്ള തറയാണ് കെട്ടിയിരിക്കുന്നത്. ദൈവമക്കൾ ഈ കാര്യത്തിൽ ഉദാരമായി സഹായിച്ചാൽ മഴക്കാലം തുടങ്ങുന്നതിന് മുമ്പ് വീട് പണി പൂത്തിയാക്കാം. ഇനി 5 ലക്ഷം രൂപ കൂടി ലഭിച്ചാൽ അത്യാവശ്യം പണി തീർത്ത് ഷിജിലിന് തന്റെ സ്വപ്ന ഭവനത്തിൽ താമസിക്കാനാകും.
എറണാകുളം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയിലെ ഒരു സഹോദരി
വാങ്ങി നൽകിയ മൂന്നര സെന്റ് സ്ഥലത്താണ് ഈ പണികൾ വിശ്വാസത്താൽ ആരംഭിച്ചിരിക്കുന്നത്.
മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഷിജിലിനും രോഗികളായ അച്ഛനും അമ്മയ്ക്കും കേറിക്കിടക്കാൻ ഒരിടം വേണം. സഭാ ശുശ്രൂഷകൻ പാസ്റ്റർ ഒ.പി. മത്തായി പണികൾക്ക് നേതൃത്വം നൽകുന്നു.
ദൈവമക്കൾ ഈ കാര്യത്തിൽ കഴിയുന്നത്ര സഹായം നൽകാൻ അഭ്യർത്ഥിക്കുന്നു.
ഷിജിലിന്റെ തന്നെ
ഈ അക്കൗണ്ട് നമ്പറിൽ പണം അയക്കാം.
T B SHIJIL
Bank of India
Acc. No. 855410510000554
IFSC BKID0008554
Nandikara Trichur Dt.
കൂടുതൽ അറിയാനും GPay ചെയ്യാനും ഷിജിലിൻ്റെ സഹോദരി Dini യുടെ ഈ നമ്പർ 9656027840 ഉപയോഗിക്കാം.



