ഹാർവെസ്റ്റ് ഫെസ്റ്റിവൽ 2026 ഗ്രേയ്റ്റർ നോയിഡയിൽ; മാർച്ച് 9 ന് തുടങ്ങും 15 ന് അവസാനിക്കും

ഉത്തരഭാരതത്തിലെ ക്രൈസ്തവമഹാസംഗമങ്ങളിൽ പ്രമുഖമായ ഹാർവെസ്റ് ഫെസ്റ്റിവൽ മാർച്ച് 9-15 വരെ നടക്കും. ഹാർവെസ്റ്റ് മിഷൻ ചർച്ചുകളും ഹാർവെസ്ററ് മിഷൻ കോളേജും നേതൃത്വം നൽകുന്ന ഈ യോഗങ്ങൾ HMC യുടെ ഗ്രെയ്റ്റർ നോയിഡയിലുള്ള ക്യാംപസിൽവെച്ചാണ് നടക്കുന്നത്.

റവ .ബാബു ജോൺ, റവ. റോജി ടി. ജോർജ്

9 ന് രാവിലെ HMC പ്രിൻസിപ്പൽ റവ. ബിജു ജോണിന്റെ അധ്യക്ഷതയിൽ HMC ഡയറക്ടർ റവ.ബാബു ജോൺ ഉത്‌ഘാടനം ചെയ്യും.

ഈ വർഷത്തെ യോഗങ്ങളിൽ പാസ്റ്റർ വർഗീസ് എബ്രഹാം, ഡോ. റോജി ടി. ജോർജ്, ഡോ. ഓമന റസ്സൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. 9 മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ ശ്രുശൂഷക സമ്മേളനം നടക്കും. വിവിധ സെഷനുകളായി നടക്കുന്ന ഈ യോഗങ്ങൾക്ക് HMC അധ്യാപകർ നേതൃത്വം നൽകുകയും ക്ഷണിതാക്കളായ ദൈവദാസന്മാർ വചനശ്രുശൂഷകൾ നിർവഹിക്കുകയും ചെയ്യും. വൈകിട്ട് 6 മണി മുതൽ 9 മണിവരെ പൊതുയോഗങ്ങളും ഉണ്ടായിരിക്കുന്നതാണ്.

റവ. ബിജു ജോൺ, റവ. വർഗീസ് എബ്രഹാം

അഭിഷിക്തരായ ദൈവദാസൻമാർ HMC ഗായകസംഘത്തോടൊപ്പം ആരാധനക്ക് നേതൃത്വം നൽകുന്നതാണ്. HMC യുടെ സഭാശ്രുശ്രുഷകന്മാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സഭാവിശ്വാസികൾക്കൊപ്പം ഈ യോഗങ്ങളിൽ പങ്ക്ചേരും. വിദൂരങ്ങളിൽ നിന്നും വരുന്നവർക്ക്‌ താമസ സൗകര്യങ്ങളും ഭക്ഷണവും നൽകുന്നതാണ്.

ഡോ. ഓമന റസ്സൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം

15-ാം തീയതി രാവിലെ 10 മണിക്ക് നടക്കുന്ന സംയുക്ത സഭായോഗത്തിൽ വിവിധ ഭാഷകൾ സംസാരിക്കുന്ന വലിയൊരു കൂട്ടം വിശ്വാസികൾ പങ്കെടുക്കും.

റവ. ബിജു ജോണും റവ ബാബു ജോണും ഈ ശ്രുശൂഷകൾക്ക് നേതൃത്വം നൽകും. തിരുമേശയോടെ സഭായോഗം പര്യവസാനിക്കും.

അന്ന് വൈകിട്ട് 4 മണിക്ക് HMC യുടെ 24-ാമത് ബിരുദദാന ശുശ്രുഷയും നടത്തപ്പെടും. വിവിധ കോഴ്‌സുകളിലായി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾ ബിരുദം സ്വീകരിക്കും. പ്രിൻസിപ്പൽ Rev.ബിജു ജോൺ അധ്യക്ഷത വഹിക്കുകയും ഡയറക്ടർ റവ. ബാബു ജോൺ സക്ഷ്യപത്രം വിതരണം ചെയ്യുകയും ചെയ്യും.

25 വർഷങ്ങളിൽ അധികമായി ക്രമീകൃത ദൈവശാസ്ത്ര പഠനത്തിൽ നൂറുകണക്കിന് യുവതീയുവാക്കൾ HMC യിൽ പഠിച്ചു ഇന്ത്യയിലും ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും പ്രേഷിതപ്രവർത്തനങ്ങൾ ചെയ്തുവരുന്നു.

വിദ്യാഭ്യാസ, സഭാ പ്രവർത്തനങ്ങളോടൊപ്പം വിവിധ സാമൂഹിക പ്രവർത്തനങ്ങളും HMC ചെയ്തുവരുന്നു.

ഈ യോഗങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ബിജു ജോണിന്റെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9811373357, 9891223442, 7736035708 നമ്പറുകളിൽ ബന്ധപ്പെടുക.