ഡോ. ഇട്ടി ഏബ്രഹാമിൻ്റെ സഹോദരിയും മല്ലപ്പള്ളി കാഞ്ഞിരത്തിങ്കൽ പരേതനായ കരിപ്പേലിൽ കെ. ഈ. ഈപ്പന്റെ ഭാര്യയുമായ സാറാമ്മ ഈപ്പൻ്റെ (85) സംസ്കാരം മല്ലപ്പള്ളി സെൻ്റ് ആൻഡ്രൂസ് മർത്തോമ പള്ളി സെമിത്തേരിയിൽ 7 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും.
പരേത പുന്നവേലി പാലംപൊയ്കയിൽ കുടുംബാംഗമാണ്. മക്കൾ: മിനി ഡേവിഡ് (USA), റെനി ലാജി, സുനി ഈപ്പൻ. മരുമക്കൾ : ശമുവേൽ ഡേവിഡ് (USA), ലാജി തോമസ് ചിറയിൽ പരിയാരം.



