കിൻഷാസ: ആഫ്രിക്കന്‍രാജ്യമായ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) റുബായയിലുള്ള കോള്‍ട്ടൻ ഖനിയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് 200 ല്‍ അധികം പേർ മരിച്ചു.
മരിച്ചവരില്‍ അധികം പേരും ഖനി തോഴിലാളികളും സ്ത്രീകളും കുട്ടികളുമാണ്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് ഖനി തകരാൻ കാരണമായതെന്നും 227 പേരുടെ മരണം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഗുരുതരമായ പരിക്കേറ്റ 20 ഓളം പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോകത്തിലെ കോള്ട്ടണ് ഉല്പാദനത്തിന്റെ 15 ശതമാനത്തോളവും ഈ ഖനിയില്‍ നിന്നാണ് ലഭിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, എയ്റോസ്പേസ് ഘടകങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ടാന്റലത്തിന്റെ പ്രവർത്തനം നടക്കുന്നത് ഇവിടെയാണ്.



