ക്രിസ്തു ജീവൻ തന്ന് സമൂഹത്തെ സ്നേഹിച്ചത് ജനം മറന്നുകളഞ്ഞതും നമ്മുടെ നിഗളവുമാണ് സഭകളെ അനാത്മീയതയിൽ കൊണ്ടെത്തിച്ചതെന്ന് ഡോ. ബാബു തോമസ്. അങ്കമാലി ഐ.പി.സി ഗിൽഗാൽ സഭയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭകൾക്ക് പീഡകളും പ്രതിസന്ധികളും ഉണ്ടായിരുന്ന കാലത്ത് വിശ്വാസികൾ സ്നേഹത്തിൻ്റെ പൂർണ്ണത പ്രകടമാക്കിയിരുന്നു. വിനയവും എളിമത്വവും മുഖമുദ്രകളായിരുന്നു. കാലത്തിൻ്റെ പ്രയാ ണത്തിൽ നാം സമ്പൽ സമൃദ്ധിയിൽ എത്തിച്ചേർന്നപ്പോൾ സ്നേഹം ആവശ്യമില്ലാത്ത ഒന്നായി മാറി. പരസഹായം ആവശ്യമില്ല എന്ന തോന്നൽ സംജാതമായി. ഒപ്പം നിഗളവും അഹന്തയും മനസിൽ കയറിപ്പറ്റി. അതോടെ സഭകളിൽ പ്രശ്നങ്ങളും ഉടലെടുത്തു. പഴയകാല സ്നേഹത്തിൻ്റെ പൊരുൾ കണ്ടറിഞ്ഞ് മനം തിരിഞ്ഞാൽ നമുക്ക് നന്ന്. അല്ലെങ്കിൽ പരിഹരിക്കാനാവാത്തവലിയ പ്രശ്നങ്ങളിൽ നാം അകപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ക്രൈസ്തവ ചിന്തയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ.എൻ റസ്സൽ സ്വാഗതം പറഞ്ഞു.
പാസ്റ്റർ സുനിൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.

ഐ.പി.സി പെരുമ്പാവൂർ സെൻ്റർ പാസ്റ്റർ എം.എ തോമസ് ആശംസാപ്രസംഗം നടത്തി. പാസ്റ്റർ അലക്സാണ്ടർ ചാണ്ടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനം പാസ്റ്റർ രാജൻ ചുനക്കര പ്രാർത്ഥിച്ചവസാനിപ്പിച്ചു.
നന്ദി പറഞ്ഞ പാസ്റ്റർ ജോജി ജോൺ, പാസ്റ്റർ ബസ്സൻ ജേക്കബ് എന്നിവർ യോഗത്തിന് നേതൃത്വം നൽകി.




