കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ഇ ഡി റെയ്ഡിനിടെ സ്വയം വെടിയുതിര്‍ത്തു ജീവനൊടുക്കി

ബംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ ആയിരുന്നു സിജെ റോയിയുടെ ആത്മഹത്യ. സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

ബെംഗളൂരുവിലെ റിച്ച്‌മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്‌എസ്‌ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.