റവ. തമ്പി മാത്യു വിന്റെ ഭാര്യ മോളി മാത്യു നിത്യതയിൽ

അറ്റ്ലാന്റ : എക്സൽ മിനിസ്ട്രീസ് ചെയർമാനും ഉദയപ്പൂർ ഫിലാഡൽഫിയ ബൈബിൾ കോളജ് പ്രസിഡന്റുമായ കുമ്പനാട് കീഴുകര ആഞ്ഞിലിമൂട്ടിൽ റവ. തമ്പി മാത്യു വിന്റെ പത്നി മോളി മാത്യു (70) ജനുവരി 26 നു നിത്യതയിൽ ചേർക്കപ്പെട്ടു.  കാൽവറി അസംബ്ലി സഭ അംഗമാണ്.

പൊതുദർശനം ഫെബ്രുവരി  6 നു വൈകുന്നേരം (6015 Old Stone Mountain Road, Stone Mountain. GA. 30087) നടക്കും. ശവസം സ്‌കാര ശുശ്രൂഷകൾ 7 ന് ഇതേ സ്ഥലത്തുവെച്ചു ആരഭിക്കും.  സംസ്ക്കാ രം 12:30 ന് സ്റ്റോൺ മൗണ്ടനിലുള്ള മെൽവുഡ് സെമിത്തെരിയിൽ

മക്കൾ: ജോൺസൺ – ക്രിസ്റ്റീന (ടെന്നസി), പീറ്റേഴ്‌സൺ – അക്സ ( ഫ്ലോറിഡ), ഡോ. ജെൻസൺ – റേച്ചൽ (അറ്റ്ലാന്റ), പരേതയായ പ്രിസില്ല. മരുമകൻ ജോസി (അറ്റ്ലാന്റ). പരേത പുല്ലാട് മുണ്ടനിൽക്കുന്നതിൽ പാറയിൽ പരേ തരായ ജോർജ് – ഏലിയാമ്മ ദമ്പതികളുടെ മകളാണ്.