തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ചവരെ ഫെബ്രുവരി 10ന് പി.സി.ഐ അനുമോദിക്കുന്നു

തിരുവല്ല: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച വിവിധ പെന്തക്കോസ്ത് സഭാംഗങ്ങളെ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ നാഷണൽ സമിതി അനുമോദിക്കുന്നു.

ഫെബ്രുവരി 10 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവല്ല വൈഎംസിഎ ഹാളിലാണ് ആദരവ് നൽകുന്നത്. ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ് അധ്യക്ഷത വഹിക്കും.
സമൂഹത്തോടുള്ള കടപ്പാട് ഏറ്റെടുത്ത് പൊതുരംഗത്ത് സജീവമായവർക്കുള്ള അംഗീകാരമായാണ് ആദരവ് നൽകുന്നതെന്ന് പി.സി.ഐ നാഷണൽ ഭാരവാഹികൾ അറിയിച്ചു.

ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തിരഞ്ഞെടുക്കപ്പെട്ട പെന്തക്കോസ്ത് സഭാംഗങ്ങൾ ഫെബ്രുവരി 3 ന് മുൻപ് പി.സി.ഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസിനെ അറിയിക്കണം. ഫോൺ: 94463 92303.

വാർത്ത: ബ്ലെസിൻ ജോൺ മലയിൽ
(മീഡിയ കൺവീനർ)